National News

ഉത്തർ പ്രദേശിൽ ചരിത്ര നേട്ടവുമായി ബിജെപി,ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും വരാന്‍ കഴിയില്ലെന്ന് ഹേമമാലിനി

  • 10th March 2022
  • 0 Comments

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തില്‍ പ്രതികരണവുമായി നടിയും ബി.ജെ.പി നേതാവുമായ ഹേമമാലി. ബുൾഡോസറിനു മുന്നിൽ ഒന്നിനും നിൽക്കാൻ കഴിയിലെന്ന് മഥുര ബിജെപി എംപിയായ ഹേമ മാലിനി പറഞ്ഞു. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയെ പരിഹസിച്ചുകൊണ്ടായിരുന്നു ഹേമമാലിനിയുടെ കമന്റ്. ‘ഞങ്ങളുടെ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, എല്ലാ വികസന മേഖലകളിലും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, അതിനാലാണ് പൊതുജനങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നത്. ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും വരാന്‍ കഴിയില്ല. സൈക്കിളായാലും മറ്റെന്തുമായാലും ഒരു മിനിറ്റിനുള്ളില്‍ എല്ലാം അവസാനിപ്പിക്കാന്‍ ബുള്‍ഡോസറിന് കഴിയും.’ […]

Kerala News

യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമർശനം;നിയമസഭയിലും മുഖ്യമന്ത്രി മറുപടി നൽകി

  • 22nd February 2022
  • 0 Comments

കേരളത്തെ അവഹേളിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിയമസഭയിലും മറുപടി നൽകി മുഖ്യമന്ത്രി. ഒരു മുഖ്യമന്ത്രി രണ്ടു സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുന്നത് ശരിയല്ല,കേരളത്തിന്റെ മികവ് യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അംഗീകരിച്ചിട്ടുണ്ട്-യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമർശനമാണ്. മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിനെതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ പരാമർശം വൻ വിവാദത്തിലായിരുന്നു. വോട്ടർമാർക്ക് പിഴവ് പറ്റിയാൽ യു.പി കേരളത്തിനും, ബംഗാളിനും, കശ്മീരിനും തുല്യമാകുമെന്നായിരുന്നു യോഗിയുടെ പരാമർശം. യുപിയിൽ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.

National News

കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല;യുപി കേരളം ആക്കരുത് വീണ്ടും യോഗി

  • 14th February 2022
  • 0 Comments

കേരളത്തിനെതിരെ നടത്തിയ വിവാദ പ്രസ്താവന വീണ്ടും ആവർത്തിച്ച് ഉത്തർപ്രദേശ് മന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് ഉത്തരവാദിത്തമാണെന്നാണ് യോഗി പറഞ്ഞത്.കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്ന് യോഗി വിമർശിച്ചു. കലാപകാരികൾ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാൻ താമസമുണ്ടാവില്ലെന്നും യോഗി ആവർത്തിച്ചു. ഈ ആളുകള്‍ ബംഗാളില്‍ നിന്ന് വന്ന് ഇവിടെ അരാജകത്വം […]

National News

സ്ഫോടകവസ്തുവിന് സമീപം യോഗിക്കെതിരെ ഭീഷണിക്കത്തും അന്വേഷണം ആരംഭിച്ചു

  • 26th January 2022
  • 0 Comments

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും കണ്ടെത്തി.ദേശീയപാത 30ലെ പാലത്തിനടിയിലാണ് സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. ഉപകരണം കണ്ടെത്തിയയുടൻ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി നിർവീര്യമാക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.ബുധനാഴ്ച്ച രാവിലെയാണ് സംഭവം.തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യോഗി ആദിത്യനാഥിനെതിരായ ഭീഷണിക്കത്ത് ഗൗരവമായാണ് അന്വേഷണ സംഘം പരിഗണിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടത്തുന്ന യു പിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്ത് മുതലാണ് ആരംഭിക്കുന്നത്. മാർച്ച് പത്തിന് വോട്ടെണ്ണും. യു പിയിലെ ഖൊരക്‌പൂരിൽ നിന്നാണ് ഇത്തവണ യോഗി മത്സരിക്കുന്നത്.

error: Protected Content !!