ബിജെപി സർക്കാർ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തി;യോഗി ആദിത്യനാഥ്
സബ്കാ സാത്ത് സബ്കാ വികാസ് എന്ന അടിസ്ഥാന മന്ത്രവുമായി മുന്നോട്ട് പോകുന്ന ബി ജെ പി സർക്കാർ സർക്കാർ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ‘മാഫിയ രാജ്’ ഇല്ലെന്നും അഭിമാനത്തോടെ കറങ്ങിനടന്ന ഗുണ്ടകൾ ഇപ്പോൾ കഴുത്തിൽ പ്ലക്കാർഡുകളുമായി ദയയ്ക്കായി കേഴുകയാണെന്നും അദ്ദേഹം പറഞ്ഞു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മേയ് 4, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി, മൊറാദാബാദിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. […]
