യോ- യോ ടെസ്റ്റിൽ ശുബ്മാന്‍ ഗിൽ ഒന്നാമത്; അഞ്ച് താരങ്ങൾ ടെസ്റ്റിൽ പങ്കെടുത്തില്ല
ഏഷ്യൻ കപ്പിന്റെ മുന്നോടിയായുള്ള ഇന്ത്യൻ താരങ്ങളുടെ കായിക ക്ഷമതാ പരിശോധന പൂർത്തിയായി. നിർബന്ധിത യോ- യോ ടെസ്റ്റിന്റെ റിസൾട്ട് പുറത്ത് വന്നപ്പോൾ ഇന്ത്യൻ മുൻ നായകൻ വിരാട് കൊഹ്‌ലിയെ പിന്തള്ളി യുവതാരം ശുബ്മാന്‍ ഗിൽ ഒന്നാമതെത്തി. 17.2 സ്കോർ നേടിയ കൊഹ്‌ലിയെ പിന്തള്ളി 18.7 സ്കോർ നേടിയാണ് ഗിൽ ഒന്നാമതെത്തിയത്.16.5 ആണ് ഇന്ത്യൻ താരങ്ങൾക്ക് ഫിറ്റ്‌നസ് ടെസ്റ്റിൽ വിജയിക്കാനുള്ള സ്‌കോർ യോ-യോ ടെസ്റ്റിൽ ഇന്ത്യയുടെ ഭൂരിഭാഗം താരങ്ങളും മികച്ച സ്കോർ നേടിയപ്പോൾ അഞ്ച് താരങ്ങൾ ടെസ്റ്റിൽ പങ്കെടുത്തില്ല […]
