Kerala News

കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  • 11th March 2021
  • 0 Comments

കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ കേരള-കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റര്‍ മുതൽ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

Kerala News

സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പ്

  • 11th January 2021
  • 0 Comments

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുമുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. തെക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ജില്ലകളിലും നാളെ ഇടുക്കിയിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, […]

Kerala News

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

  • 7th December 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിന് തടസമില്ല.

സംസ്ഥാനത്ത് ഇന്നും കനത്തമഴ തുടര്‍ന്നേക്കും; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  • 14th October 2020
  • 0 Comments

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്നാണ് വിവരം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം ആന്ധ്രാ തീരം വഴി കരയില്‍ പ്രവേശിച്ചു. ഇതേ തുടര്‍ന്നാണ് മഴ കനത്തത്. നാളെ തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, […]

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  • 12th October 2020
  • 0 Comments

കേരളത്തില്‍ ഇന്നും നാളെ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശിലെ നരസ്പുരിനും വിശാഖപ്പട്ടണത്തിനും ഇടയില്‍ ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒഡിഷ, തീരദേശ ആന്ധ്ര, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് […]

News

ബുധനും വ്യാഴവും ശക്തമായ മഴയ്ക്ക് സാധ്യത

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥ നിരീക്ഷണകേന്ദ്രമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച നാലു ജില്ലകളിലും വ്യാഴാഴ്ച രണ്ട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട്. ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച എറണാകുളത്തും ഇടുക്കിയി ജില്ലകളിലുമാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ ഇടിയും മിന്നലോടും കൂടിയ മഴ പെയ്തിരുന്നു.

Kerala News

വീണ്ടും മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  • 23rd September 2019
  • 0 Comments

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചൊ​വാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​തയെന്നും കേ​ന്ദ്രം. അ​റ​ബി​ക്ക​ട​ലി​ൽ, ഗു​ജ​റാ​ത്ത് തീ​ര​ത്തി​ന് മു​ക​ളി​ലാ​യി ഒ​രു തീ​വ്ര ന്യൂ​ന​മ​ർ​ദം രൂ​പം കൊ​ണ്ടി​ട്ടു​ണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊ​വാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ബു​ധ​നാ​ഴ്ച എ​ട്ടു ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ഒ​ൻപ​ത് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala News

ശക്തമായ മഴയ്ക്ക് സാധ്യത

  • 5th September 2019
  • 0 Comments

കേരളത്തിലെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ വരുന്ന വെള്ളിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

Kerala News

സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴ

സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച അഞ്ചു ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലെർട്ട് മുന്നറിയിപ്പുള്ളത്. അതേസമയം, ഞായറാഴ്ച ആറു ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലെർട്ട്.

Kerala Local News

ഒൻ‌പത് ജില്ലകളിൽ ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ചില ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 30ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

error: Protected Content !!