കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യത, നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ ജില്ലകളിലാകും മഴ കൂടുതല്‍. മദ്ധ്യ, വടക്കന്‍ ജില്ലകളില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാദ്ധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ മഴയുടെ അളവ് കുറയും. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം […]