കര്‍ണാടകയില്‍ യെദിയൂരപ്പ തെറിച്ചാലും മറ്റു പാര്‍ട്ടികളില്‍ നിന്നെത്തിയവരെ കൈവിടില്ലെന്ന് ബിജെപി നേതൃത്വം
മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റുമെന്ന തരത്തിലുള്ള വാര്‍ത്തകളടക്കം പുറത്തുവന്ന സാഹചര്യത്തില്‍ കര്‍ണാടക ബി.ജെ.പിയില്‍ വലിയ മാറ്റങ്ങള്‍ ഒന്നുംതന്നെ വരാന്‍ പോകുന്നില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെ കര്‍ണാടക മന്ത്രിസഭയില്‍ വലിയ അഴിച്ചുപണികള്‍ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അഥവാ മന്ത്രിഭയ്ക്കകത്ത് നേതൃമാറ്റം വന്നാല്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നും ബി.ജെ.പിയിലെത്തി മന്ത്രിസ്ഥാനം നേടിയ നേതാക്കള്‍ സുരക്ഷിതരായിരിക്കുമെന്നാണ് ബി.ജെ.പി. നേതൃത്വം പറയുന്നത്. 17 നേതാക്കളാണ് മറ്റ് പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയിലെത്തിയവരായിട്ടുള്ളത്. ബി.ജെ.പിയെ അധികാരത്തില്‍ […]

