കൊവിഡ് ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടിച്ച സംഭവം;യതീഷ് ചന്ദ്രയുടെ നടപടി തെറ്റ്; മാപ്പ് ചോദിച്ച് പൊലീസ്
സംസ്ഥാനത്ത് കോവിഡ് ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടിച്ചാ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിരുന്നുവെന്ന് റിപ്പോർട്ട്.നടപടി പൊറുക്കണമെന്നും മനുഷ്യാവകാശ കമ്മീഷനോട് പൊലീസിന്റെ ക്ഷമാപണം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കണ്ണൂര്‍ മുന്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആണ് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020 മാര്‍ച്ച് 22നാണ് ജില്ലാ പൊലീസ് മേധാവി വളപട്ടണത്തു തയ്യല്‍ക്കടയ്ക്കു സമീപം നിന്നവരെ ഏത്തമിടീച്ചത്. ഇത് സംബന്ധിച്ച് വന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ […]
