യമുനയിൽ ജലനിരപ്പ് കുറയുന്നു; ഡൽഹിയിൽ കനത്ത ജാഗ്രത
ന്യൂഡൽഹി: വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ 208.66 മീറ്ററിലെത്തിയ ശേഷം, (1978-ൽ റിപ്പോർട്ട് ചെയ്ത 207.49 മീറ്ററെന്ന മുൻ റെക്കോർഡിനേക്കാൾ ഒരു മീറ്ററിലധികം കൂടുതൽ) യമുനയുടെ ജലനിരപ്പ് വെള്ളിയാഴ്ച പുലർച്ചയോടെ നേരിയ തോതിൽ കുറയുന്നു. ദേശീയ തലസ്ഥാനത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ഇന്നലെ രാത്രി ഏഴ് വരെയും ജലനിരപ്പ് 208.66 മീറ്ററായിരുന്നു. ചെങ്കോട്ട, കശ്മീർ ഗേറ്റ്, സിവിൽ ലൈൻസ്, രാജ്ഘട്ട്, ഐടിഒ എന്നിവയുൾപ്പെടെ നഗരത്തിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെങ്കോട്ടയുടെ ചുമതലയുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് […]


