ട്വിറ്റര്‍ ഉപയോഗിക്കാന്‍ എല്ലാവരും പണം നല്‍കേണ്ടിവരും
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മുന്‍നിര സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേര് ‘എക്‌സ്’ എന്നാക്കി മാറ്റിക്കൊണ്ട് കമ്പനി ഉടമയും വ്യവസായിയുമായ ഇലോണ്‍ മസ്‌ക് പ്രഖ്യാപനം നടത്തിയത്. ട്വിറ്ററിനെ അടിമുടി മാറ്റാനുള്ള ശ്രമത്തിലാണ് മസ്‌കും സംഘവും. ഇപ്പോള്‍ സൗജന്യമായി ഉപയോഗിക്കാനാവുന്ന എക്‌സ്.കോം അധികം വൈകാതെ ഒരു പെയ്ഡ് സേവനം ആയി മാറിയേക്കും എന്ന സൂചന നല്‍കുകയാണ് ഇപ്പോള്‍ ഇലോണ്‍ മസക്. ഇതോടെ എക്‌സ് ഉപഭോക്താക്കള്‍ എല്ലാവരും തന്നെ സേവനങ്ങള്‍ ലഭ്യമാകണം എങ്കില്‍ ഒരു നിശ്ചിത തുക പ്രതിമാസ വരിസംഖ്യയായി നല്‍കേണ്ടി വരും. […]