ബ്രഹ്മപുരം തീപിടുത്തം; കേന്ദ്ര ഇടപെടൽ അഭ്യർത്ഥിച്ച് കെ.സുരേന്ദ്രന്റെ കത്ത്
ബ്രഹ്മപുരം തീപിടുത്തത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അഭ്യർത്ഥിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് കത്തയച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കണമെന്നും അതിനായി ഒരു വിദഗ്ദ്ധ സംഘത്തെ കൊച്ചിയിലേക്ക് അയക്കണമെന്നും സുരേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു. മാലിന്യ പ്ലാന്റിന് തീ പിടിച്ചിട്ട് ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോർപ്പറേഷനും സംസ്ഥാന സർക്കാറും നോക്ക് കുത്തികളായി നിൽക്കുകയാണെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്നി പർവ്വതത്തിന് പുറത്താണ് കൊച്ചിക്കാർ ഇപ്പോൾ ജീവിക്കുന്നത്. പലരും ഇപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ […]