News Sports

ഗുസ്തിയിൽ ഇന്ത്യയുടെ ദിനം; രവി കുമാർ ദഹിയ ഫൈനലിൽ

  • 4th August 2021
  • 0 Comments

പുരുഷ ഗുസ്​തിയിൽ 57 കിലോ ഫ്രീസ്​​റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയ മെഡലുറപ്പിച്ചു. കസാഖിസ്ഥാന്‍റെ സനയേവിനെ സെമിയിൽ മലർത്തിയടിച്ചാണ്​ രവി കുമാറിന്‍റെ ചരിത്രനേട്ടം. മത്സരത്തിൽ പിന്നിലായിരുന്ന രവികുമാർ അവിശ്വസനീയമാം വിധം വൻ തിരിച്ചുവരവ്​ നടത്തിയാണ്​ സനയേവിനെ തോൽപ്പിച്ചത്​.ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയുടെ ജോർജി വൻഗലോവിനെ 14-4ന്​ മലർത്തിയടിച്ചാണ്​ രവികുമാർ സെമിയിലേക്ക്​ കടന്നത്​.

National News

ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണ കൊലക്കേസ്; ഡല്‍ഹി പൊലീസ് കുറ്റപത്രം നല്‍കി

  • 2nd August 2021
  • 0 Comments

മുന്‍ ദേശിയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം നല്‍കി ഡല്‍ഹി പൊലീസ്. ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെ പ്രതിയാക്കിയാണ് 170 പേജുള്ള കുറ്റപത്രം ഡല്‍ഹി പൊലീസ് സമര്പ്പിച്ചത്. ഡല്‍ഹി രോഹിണി കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെ കൂടാതെ പതിനൊന്നു പേരെക്കൂടി പൊലീസ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി. തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നിലവില്‍ സുശീല്‍ കുമാര്‍. മെയ് നാലിന് ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് മേഖലയില്‍ നടന്ന സംഭവങ്ങളാണ് […]

error: Protected Content !!