National News

ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്ന ഡൽഹി പോലീസിന്റെ ആവശ്യം; സംശയമുന്നയിച്ച് സാക്ഷി മാലിക്

  • 16th June 2023
  • 0 Comments

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ടു ക്കൊണ്ട് ഡല്‍ഹി പോലീസ് പട്യാല ഹൗസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചത് ഭീഷണിയും സമ്മർദ്ദവും മൂലമാണെന്ന് സംശയിക്കുന്നതായി സാക്ഷി മാലിക്. പോക്സോ കേസിൽ വാദിയായ പെൺകുട്ടിയുടെ മൊഴി ആദ്യം തന്നെ മജിസ്ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയിരുന്നുവെങ്കിൽ അത് പിന്‍വലിക്കുന്ന സാഹചര്യമുണ്ടാവില്ലായിരുന്നുവെന്ന് സാക്ഷി മാലിക് പറഞ്ഞു. ‘പോക്സോ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി ആദ്യം തന്നെ മജിസ്ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയിരുന്നെങ്കിൽ ബ്രിജ് ഭൂഷൺ അറസ്റ്റിലാകുമായിരുന്നു. പരാതി പിൻവലിക്കാൻ […]

National News

ബ്രിജ് ഭൂഷൺ സിംഗിനെതിരായ പരാതിയിൽ നടപടിയില്ലെങ്കിൽ ഏഷ്യൻ ഗെയിംസ് ബഹിഷ്കരിക്കും; ഭീഷണിയുമായി ഗുസ്തി താരങ്ങൾ

  • 10th June 2023
  • 0 Comments

ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരൺ സിങ്ങിനെതിരായ പരാതികളിൽ നടപടി ഉണ്ടായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി ഗുസ്തി താരങ്ങള്‍. ഞങ്ങൾ കടന്ന് പോകുന്ന മാനസിക സമ്മർദ്ദം എത്രത്തോളം ആണെന്ന് ആർക്കും മനസിലാകില്ലെന്നും ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരം കണ്ടാൽ മാത്രമേ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കൂ എന്നും ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു. സോനിപത്തില്‍ നടത്തുന്ന ഖാപ്പ് പഞ്ചായത്തിനോട് അനുബന്ധിച്ചാണ് സാക്ഷി മാലിക് നിലപാട് അറിയിച്ചത്.ഞങ്ങളുന്നയിക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലേ ഏഷ്യന്‍ ഗെയിംസില്‍ […]

National News

ബ്രിജ് ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതി; വെളിപ്പെടുത്തലുമായി രാജ്യാന്തര റഫറി ജഗ്ബീർ സിങ്

ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തലുമായി രാജ്യാന്തര റഫറി ജഗ്ബീർ സിങ്.വനിതാ ഗുസ്തി താരത്തിനെതിരെ ലൈംഗിക അതിക്രമം നടത്തുന്നതിന് ഏതാനും അടി അകലെ താൻ നിൽപ്പുണ്ടായിരുന്നുവെന്നും ഫോട്ടോ എടുക്കുന്നതിനിടെ ബ്രിജ് ഭൂഷൺ സിംഗിന്ററെ അരികെ നിന്ന താരം അസ്വസ്ഥയായിരുന്നുവെന്നുമാണ് ജഗ്ബീർ സിങ് വെളിപ്പെടുത്തിയത്. പോലീസ് ചോദിച്ചപ്പോൾ ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും സിങ് ദേശീയമാധ്യമമായ ഇന്ത്യൻ എക്സ്പ്രസിനോടു പ്രതികരിച്ചു. മുതിർന്ന ആറു വനിതാ താരങ്ങളാണ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ പരാതി നൽകിയിരിക്കുന്നതെന്ന് പോലീസ് തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. […]

National News

ബ്രിജ് ഭൂഷൺ സിംഗിന്റെ വീട്ടിൽ ഡൽഹി പോലീസ്; അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന

ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽമുൻ അധ്യക്ഷനും ബി ജെ പി എം പി യുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ബ്രിജ് ഭൂഷണിന്റെ വസതിയിൽ ഡൽഹി പോലീസ് എത്തിച്ചേർന്നിട്ടുണ്ട്. ഗുസ്‌തി താരങ്ങളുടെ പരാതിയിൽ ഇതുവരെ 137 പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. സാക്ഷി മാലികിൻ്റെ ഭർത്താവ് സത്യവ്രത് കഡ്യാൻ ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. സമരത്തിൻ്റെ ഭാവി പരിപാടികളിൽ ഉടൻ […]

National News

കർഷകർ ഗുസ്‌തി താരങ്ങളോടൊപ്പം ; ഞങ്ങൾ തോൽക്കില്ല; രാകേഷ് ടിക്കയത്ത്

ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഖാപ് പഞ്ചായത്തിൽ പിന്തുണയുറപ്പിച്ച് കർഷക നേതാവ് രാകേഷ് ടിക്കയത്ത്.ഉത്തർ പ്രഖ്‌ദേശിൽ നടന്ന ഖാപ്പ് പഞ്ചായത്തിന് മാധ്യമങ്ങളെ കണ്ട രാകേഷ് ടിക്കായത്ത് പോരാട്ടം തുടരുമെന്നും വനിതാ ഗുസ്തി താരങ്ങളോ ഖാപ് പഞ്ചായത്തോ തോൽക്കില്ലെന്നുംനീതിക്ക് വേണ്ടി ഖാപ് പ്രതിനിധികൾ രാഷ്ട്രപതിയെ കാണുമെന്നും അറിയിച്ചു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഖാപ്പ് – കർഷക നേതാക്കൾ ഈ പഞ്ചായത്തിൽ പങ്കെടുത്തു സമാധാനമായി സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട് […]

National News

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കർഷകർ; മഹാപഞ്ചായത്ത് ഇന്ന്

ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി കർഷകർ. ഗുസ്തി താരങ്ങളുടെ സമരത്തെ പറ്റി ചർച്ച ചെയ്യാൻ മഹാ പഞ്ചായത്ത് ഇന്ന് ചേരും. കഴിഞ്ഞദിവസം മെഡലുകൾ ഗംഗയിലൊഴുക്കി പ്രതിഷേധിക്കുമെന്നു പ്രഖ്യാപിച്ചു ഹരിദ്വാറിലെത്തിയ ഗുസ്തിതാരങ്ങളെ കർഷക നേതാക്കളാണു പിന്തിരിപ്പിച്ചത്. എല്ലാ ഖാപ്പ് പഞ്ചായത്തുകളുടെയും മഹായോഗം ഉത്തർപ്രദേശിലെ മുസഫർ‌നഗറിൽ ചേരുമെന്നും ഗുസ്തി താരങ്ങളുടെ സമരത്തെപ്പറ്റി ചർച്ച ചെയ്യുമെന്നും ഭാരതീയ കിസാൻ‌ യൂണിയൻ […]

National News

ബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്നത് വ്യാജമെന്ന് ഡൽഹി പോലീസിന്റെ ട്വീറ്റ്;മിനിറ്റുകൾക്കകം പിൻവലിച്ചു

ലൈംഗികാതിക്രമ പരാതിയിൽ ബി.ജെ.പി. എം.പിയും റെസ്ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ തക്കതായ തെളിവുകൾ ലഭിച്ചിട്ടില്ല എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ തള്ളി ഡൽഹി പോലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടുള്ള ട്വീറ്റ് ഡല്‍ഹി പോലീസ് മിനിട്ടുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്തു. ബ്രിജ്ഭൂഷണെതിരെ നടപടിയെടുക്കാൻ എന്തുകൊണ്ടാണ് വൈകുന്നു എന്ന കാര്യത്തിലും പോലീസ് വ്യക്തത വരുത്തിയിട്ടില്ല. ഗുസ്തി താരങ്ങളുടെ അവകാശവാദം തെളിയിക്കുന്ന യാതൊന്നും അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ […]

National News

ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു; സമരത്തിൽ ഇടപ്പെട്ട് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷനും ഒളിമ്പിക് കമ്മിറ്റിയും

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ സമരം ശക്തി പ്രാപിക്കുന്നു. അഞ്ചു ദിവസത്തിനകം നടപടി എടുത്തില്ലെങ്കിൽ വീണ്ടും ഹരിദ്വാറിലെത്തി മെഡലുകള്‍ ഗംഗയിൽ ഒഴുക്കുമെന്ന് താരങ്ങൾ അറിയിച്ചു. അതേ സമയം, അന്താരാഷ്‌ട്ര റെസ്ലിങ് ഫെഡറേഷൻ സമരത്തിൽ ഇടപ്പെട്ടു. 45 ദിവസത്തിനകം ഫെഡറേഷൻ തെരെഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഇന്ത്യയെ സസ്‌പെൻഡ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഘർഷങ്ങൾ മാസങ്ങളായി നിരീക്ഷിക്കുന്നുണ്ടെന്നും ബ്രിജ് ഭൂഷനെതിരെ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണമെന്നും അന്താരാഷ്ട്ര റെസ് ലിങ് […]

National News

ഗുസ്തി താരങ്ങളുടെ സമരം; കർഷകർ ഇടപെടുന്നു; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് സംയുക്ത കിസാൻ സഭ

ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇടപെടാൻ കർഷകർ. ബ്രിജ് ഭൂഷൺ അയോദ്ധ്യ റാലി പ്രഖ്യാപിച്ച ജൂൺ 5ന് സംയുക്ത കിസാൻ സഭ രാജ്യ വ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. ജൂൺ 1ന് ജില്ല താലൂക് തലങ്ങളിൽ ബ്രിജ് ഭൂഷണിൻ്റെ കോലം കത്തിക്കും. തൊഴിലാളി സംഘടനകൾ, മഹിളാ – യുവജന – വിദ്യാർത്ഥി സംഘടനകളെ പ്രതിഷേധത്തിന്റെ ഭാഗമാക്കും.തുടർ സമരപരിപാടികൾ സംബന്ധിച്ച് ഗുസ്തി താരങ്ങൾ ഉടൻ തീരുമാനം എടുക്കുമെന്നാണ് വിവരം. ജന്തർ മന്ദറിൽ ഇനി ഗുസ്തി താരങ്ങളെ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് പോലീസ് […]

National News

ഗുസ്‌തി താരങ്ങളുടെ സമരം; ആവശ്യമെങ്കിൽ സമരക്കാരെ വെടി വെക്കുമെന്ന് എൻസി അസ്താന ഐ പി എസ്; വെടിയേൽക്കാൻ എവിടെ വരണമെന്ന് ബജ്റംഗ് പുനിയ

ബ്രിജ് ഭൂഷൺ സിംഗിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥനും കേരള വിജിലൻസ് മേധാവിയുമായ ഡോ. എൻസി അസ്താന.ആവശ്യമെങ്കിൽ സമരക്കാരെ പോലീസ് വെടി വെക്കുമെന്ന് ആസ്താന തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു . ഇതിനു മറുപടിയായി, വെടിയേൽക്കാൻ എവിടെ വരണമെന്ന് പറയൂ എന്ന് ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയും കുറിച്ചതായി എൻഡിടിവി യുടെ റിപ്പോർട്ടിൽ പറയുന്നു.ധൈര്യമുണ്ടെങ്കിൽ തന്നെ വെടിവെക്കൂ എന്ന് പൊലീസിനെ വെല്ലുവിളിക്കുന്ന […]

error: Protected Content !!