Kerala News

പരിസ്ഥിതി, ശബ്ദ മലിനീകരണം ; സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം

  • 3rd November 2023
  • 0 Comments

പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നതിനാൽസംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി.വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു .ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാരാണ് ഉറപ്പുവരുത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ആരാധനാലയങ്ങളെയും ബിവറേജസ് ഔട്ട്‌ലെറ്റുകളെയും താരതമ്യം ചെയ്യുന്നത് ഖേദകരം;സ്വാമി സന്ദീപാനന്ദഗിരി

  • 18th June 2021
  • 0 Comments

ആരാധനാലയങ്ങളെയും ബിവറേജസ് ഔട്ട്‌ലെറ്റുകളെയും താരതമ്യം ചെയ്യുന്നത് ഖേദകരമെന്ന് സ്വാമി സന്ദീപാനന്ദഗിരി. ബിജെപി നേതാവ് ആര്‍ വി ബാബുവിന്റെ പരാമര്‍ശത്തിനാണ് സന്ദീപാനന്ദഗിരിയുടെ പ്രതികരണം. ‘ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ തുറസായ സ്ഥലങ്ങളുണ്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പൊലീസുമുണ്ട്. എന്നാല്‍ ആരാധനാലയത്തില്‍ സ്ഥലപരിമിതിയുണ്ട്. ഇതൊന്നും മനസിലാക്കാതെയാണ് ബിവറേജ് കോര്‍പറേഷനുകള്‍ തുറന്നതില്‍ വിമര്‍ശനങ്ങള്‍ വരുന്നത്. രാജ്യത്ത് വൈറസ് വ്യാപനം കൊടികുത്തി വാഴുന്ന സമയത്താണ് പ്രധാനമന്ത്രിയും അമിത്ഷായും ബംഗാളില്‍ റാലി നടത്തിയത്’. പാത്രം മുട്ടാനും പകല്‍ ടോര്‍ച്ചടിക്കാനും ആണ് പ്രധാനമന്ത്രി ജനങ്ങളെ പഠിപ്പിച്ചത് എന്നും അദ്ദേഹം വിമര്‍ശിച്ചു.രാജ്യത്ത് […]

Kerala News

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

  • 18th June 2021
  • 0 Comments

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് തുറക്കുന്നത് പരിഗണിക്കാം. രോഗവ്യാപന തോത് താഴുന്നത് പരിഗണിച്ച് വേഗത്തില്‍ തീരുമാനം എടുക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും ഇതേ ആവശ്യമുന്നയിച്ചിരുന്നു.

Kerala News

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം; മലങ്കര ഓർത്തഡോക്സ്‌ സഭ

  • 17th June 2021
  • 0 Comments

ടി.പി.ആർ അടിസ്ഥാനത്തിൽ മേഖലകൾ തിരിച്ച് ലോക്​ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്​ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് മലങ്കര ഓർത്തഡോക്സ്‌ സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ആവശ്യപ്പെട്ടു. മതപരമായ ചടങ്ങുകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കുമൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരാധനാലയങ്ങളുടെ ചുമതലയിൽ ഏറെ പ്രശംസനീയമായി നടന്നു വരുന്നുണ്ട്. വ്യാപാര വിനോദ സ്ഥാപനങ്ങൾ പോലും പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിന് അടിയന്തര പരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാമാരിയുടെ പശ്ചാത്തലത്തിൽ ആകുലതയിൽ കഴിയുന്ന വിശ്വാസികൾക്ക് പ്രത്യാശ […]

error: Protected Content !!