യോഗയില്‍ ലോക റെക്കോര്‍ഡുമായി സുബ്രഹ്മണ്യന്‍
യോഗയില്‍ ലോക റെക്കോര്‍ഡ് നേടി ശ്രദ്ധേയനാവുകയാണ് സുബ്രഹ്മണ്യന്‍. അന്താരാഷ്ട്ര യാഗ ദിനമായ ജൂണ്‍ 21 നോടനുബന്ധിച്ച് ചിദംബരത്തെ മാനുഷി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗ തെറാപ്പി ലക്ച്വര്‍ മാരത്തോണിലൂടെയാണ്‌കോഴിക്കോട് സ്വദേശിയായ സുബ്രഹ്മണ്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കിയത്. മാനുഷി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ കൂടി ഭാഗമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ 25 രാജ്യങ്ങളില്‍ നിന്നും 25 വിശിഷ്ടാതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് തുടര്‍ച്ചയായി 25 മണിക്കൂര്‍ യോഗ നിയന്ത്രിച്ചാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പെരിങ്ങൊളം സ്വദേശിയായ സുബ്രഹ്മണ്യന്‍ മാനുഷി […]