Local News

ജലദിനത്തിൽ ചെറുപുഴ സംരക്ഷണയാത്രയും പുഴ പ്രതിജ്ഞയും സംഘടിപ്പിച്ച് ചേനോത്ത് ഗവ: സ്കൂളിലെ കുരുന്നുകൾ

  • 22nd March 2022
  • 0 Comments

ജലദിനത്തിൽ നാടിൻ്റെ ജീവനാഡിയായ ചെറുപുഴ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി എൻ.ഐ.ടി ചേനോത്ത് ഗവ: എൽ.പി സ്കൂളിലെ കുരുന്നുകൾ നടത്തിയ പുഴ യാത്രയും പുഴ പ്രതിജ്ഞയും ശ്രദ്ധേയമായി. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞ് കൂടിയും വിവിധ മലിനീകരണങ്ങൾക്ക് വിധേയമായും നാശോൻ മുഖമാകുന്ന ചെറുപുഴയെ വീണ്ടെടുക്കണമെന്നും ചെറുപുഴ സംരക്ഷണത്തിന് ജനകീയ കൂട്ടായ്മ രൂപപ്പെടുത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. പുഴ സംരക്ഷണ മുദ്രാവാക്യങ്ങൾ ഉയർത്തിയും ഇളം കൈകളിൽ പ്ലക്കാർഡുകളേന്തിയും സ്കൂൾ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ഗ്രാമ പഞ്ചായത്ത് അംഗം പി.ടി അബ്ദുറഹിമാൻ ,ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ […]

International News

ജലമില്ലാതെ ജീവനില്ല ;ഇന്ന് ലോക ജല ദിനം

  • 22nd March 2022
  • 0 Comments

ഭൂമിയുടെ അവിഭാജ്യ ഘടകങ്ങളിലൊന്നായ ജലമാണ് ജീവന്റെ പ്രധാന ആവശ്യം. അതില്ലാതെ എല്ലാ ജീവജാലങ്ങളും സസ്യങ്ങളും ഇല്ലാതാകുന്നു. അതിനാൽ, “ജലം ജീവനാണ്” എന്ന പഴഞ്ചൊല്ല് പറയുന്നു, എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന വ്യാവസായികവൽക്കരണം, അമിതമായ ഉപയോഗം, പ്രകൃതിദത്ത സ്രോതസ്സുകളുടെ ചൂഷണം എന്നിവയാൽ, മനുഷ്യജീവിതം രൂക്ഷമായ ജലക്ഷാമം പോലുള്ള ചില സംശയാസ്പദമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നു. ജലം അസ്തിത്വത്തിന്റെ അവശ്യഘടകമായതിനാൽ, ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ സുപ്രധാന വിഭവത്തിന്റെ സുസ്ഥിരമായ പരിപാലനത്തെക്കുറിച്ചും പൊതുജന അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആഘോഷിക്കുന്നു. […]

Kerala News

ലോക ജലദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം നാളെ

  • 21st March 2022
  • 0 Comments

ലോക ജലദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഭൂജലം അദൃശ്യതയിൽനിന്ന് ദൃശ്യതയിലേക്ക് എന്ന വിഷയത്തിൽ അധിഷ്ഠിതമായാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജല വിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷത വഹിക്കും. കേന്ദ്ര ഭൂജല ബോർഡ് റീജീയണൽ ഡയറക്ടർ ഡോ. എ. സുബ്ബരാജ് മുഖ്യ പ്രഭാഷണം നടത്തും. ഭൂജല വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ […]

error: Protected Content !!