2011ലെ കിരീടനേട്ടം ആവര്‍ത്തിക്കാന്‍ മെന്‍ ഇന്‍ ബ്ലൂ; ചെപ്പോക്കില്‍ ഇന്ന് ഇന്ത്യ-ഓസീസ് പോര്
ക്രിക്കറ്റിന്റെ ലോകകിരീടത്തിനായുള്ള പോരാട്ടത്തില്‍ ജയിച്ചുതുടങ്ങാന്‍ ‘മെന്‍ ഇന്‍ ബ്ലൂ’ ഇന്നിറങ്ങും. ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകരെ സാക്ഷി നിര്‍ത്തിയാണ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരം നടക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് രോഹിത് ശര്‍മ്മയും സംഘവും കന്നിയങ്കത്തിന് ഇറങ്ങുന്നത്. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ഒന്നാമന്മാരായ ഇന്ത്യയെ നേരിടുമ്പോള്‍ ചെപ്പോക്കില്‍ വാശിയേറിയ മത്സരം തന്നെ പ്രതീക്ഷിക്കാം.2011ലെ കിരീടനേട്ടം ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആറാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഓസീസ് ഇറങ്ങുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മൂന്നാം ലോകകപ്പ് […]
