News Sports

വനിതാ ടി-20 ലോകകപ്പ്; ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ സൗത്ത് ആഫ്രിക്ക

  • 26th February 2023
  • 0 Comments

ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 6 :30 ന് കേപ്പ്ടൗണിലെ ന്യൂ ലാൻഡ്‌സ് മൈതാനത്ത് വെച്ച് നടക്കുന്ന വനിതാ ടി-20 ലോകകപ്പ് ഫൈനലിൽ നിലവിലെ ചമ്പ്യാന്മാരായ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. കഴിഞ്ഞ ആറ് ലോകകപ്പുകളിലും ഫൈനലിൽ എത്തിയ ഓസ്‌ട്രേലിയ ഒരെണ്ണത്തിൽ മാത്രമേ തോൽവി അറിഞ്ഞിട്ടുള്ളൂ. അതേ സമയം പുരുഷ – വനിതാ ലോകകപ്പിൽ ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ എത്തുന്നത്. അത് കൊണ്ട് തന്നെ സ്വന്തം രാജ്യത്ത് ലോക കപ്പ് ഉയർത്തുക എന്ന സുവർണാവസരം ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നുണ്ട്. […]

News Sports

ലോകകപ്പ് കൈയിലെടുത്തു; സാൾട്ട് ബേക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ,യു.എസ് ഓപ്പൺ കപ്പ് ഫൈനലിൽ നിന്ന് വിലക്ക്

  • 23rd December 2022
  • 0 Comments

അര്‍ജന്‍റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ ചിലര്‍ക്കും മാത്രം തൊടാന്‍ അനുമതിയുള്ള ലോകകപ്പ് ട്രോഫി കൈയിലെടുത്ത സെലിബ്രിറ്റി ഷെഫ് സാൾട്ട് ബേക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ. ഇയാളെ യു.എസ് ഓപ്പൺ കപ്പ് ഫൈനലിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.1914ൽ തുടങ്ങിയ അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ സോക്കർ ടൂർണമെന്റാണ് യു.എസ് ഓപ്പൺ കപ്പ്.ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിന് ശേഷം നസ്രറ്റ് ഗോക്‌സെ എന്ന സാൾട്ട് ബേ പിച്ചിലേക്ക് പ്രവേശനം നേടിയത് എങ്ങനെയെന്നാണ് ഫിഫ അന്വേഷിക്കുന്നത്.സ്വര്‍ണക്കപ്പ് തൊടുക മാത്രമല്ല, വിജയികളുടെ […]

News Sports

കനക കിരീടം ചൂടി അർജന്റീന…. എട്ട് ഗോളുകള്‍ വലയില്‍ നിറച്ച എംബാപ്പെയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്

  • 19th December 2022
  • 0 Comments

ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് അഭിനന്ദന ലോകമെമ്പാടും അഭിനന്ദ പ്രവാഹം.36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് അര്‍ജന്റീന ലോക കിരീടത്തില്‍ മൂന്നാം വട്ടം മുത്തം ചാര്‍ത്തിയത്.ആദ്യ കളിയില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി തുടങ്ങിയ അര്‍ജന്റീന ടീമിനെ മെസി ഗോളടിച്ചും ഗോളടിപ്പിച്ചും കിരീടത്തിലേക്ക് ആനയിക്കുകയായിരുന്നു. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുമായാണ് താരം ലോകകപ്പിന്റെ തിളങ്ങുന്ന നക്ഷത്രമായത്. അവസാന വട്ടം വരെ പൊരുതാന്‍ ഫ്രാന്‍സിന് ഊര്‍ജം പകര്‍ന്ന കെയ്‌ലിയന്‍ എംബാപ്പെയ്ക്കാണ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് […]

Kerala

ഫുട്ബോൾ ആഘോഷത്തിനിടെ കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു; തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസുകാർക്ക് മർദ്ദനം

  • 19th December 2022
  • 0 Comments

കണ്ണൂർ: ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഘോഷത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു, തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റു. കണ്ണൂർ പള്ളിയാൻമൂലയിലാണ് ഫുട്ബോൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റത്. വെട്ടേറ്റവരിൽ ഒരാളുടെ പരിക്ക് അൽപം ഗുരുതരമാണ് എന്നാണ് വിവരം. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ അനുരാഗിൻ്റെ നില അൽപം ഗുരുതരമാണ്. സംഭവത്തിൽ അക്രമികളായ ആറ് […]

News Sports

ചാമ്പ്യന്മാരെ ഇന്നറിയാം…കലാശപ്പോരാട്ടത്തിൽ അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ

  • 18th December 2022
  • 0 Comments

ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാംമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനലിലെത്തിയതെങ്കില്‍ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാന്‍സ് എത്തുന്നത്. 2018-ലെ റഷ്യന്‍ ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. 1986-ലാണ് അര്‍ജന്റീന അവസാനമായി ജേതാക്കളായത്. 2014-ല്‍ അവര്‍ ഫൈനലിലെത്തിയിരുന്നു. ഇരു ടീമുകളും നേരത്തേ രണ്ടുതവണ വീതം കിരീടം നേടി.36 വര്‍ഷത്തിനുശേഷം ഇത്തവണ കപ്പുയര്‍ത്താനാകുമെന്നാണ് അര്‍ജന്റീനയുടെ പ്രതിക്ഷ. […]

News Sports

തോറ്റാൽ പുറത്ത്; അർജന്റീനയ്ക്ക് ഇന്ന് നിർണായകം

  • 26th November 2022
  • 0 Comments

ലോകകപ്പിൽ ഇന്ന് അർജന്റീനയ്ക്ക് നിർണ്ണായക മത്സരം.രാത്രി 12.30ക്ക് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മെക്‌സിക്കോയാണ് എതിരാളികൾ. മെക്സിക്കോക്കെതിരേ ജയിച്ചാല്‍ ടീമിന്റെ നോക്കൗട്ട് സാധ്യത നിലനില്‍ക്കും. തോല്‍വിയോ സമനിലയോ ആണെങ്കില്‍ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും സാധ്യതകള്‍. സമനിലയാണെങ്കില്‍ വിദൂര സാധ്യത അവശേഷിക്കും.ഗ്രൂപ്പ് സി-യിലെ ഇനിയുള്ള രണ്ടു മത്സരങ്ങളിലും അര്‍ജന്റീനയ്ക്ക് ജയിക്കേണ്ടതുണ്ട്. ആദ്യമത്സരത്തില്‍ സൗദിയില്‍നിന്നേറ്റ തോല്‍വി ടീമിന് അത്ര പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മെക്സിക്കോയ്ക്ക് പുറമേ പോളണ്ടുമായാണ് ടീമിന് മത്സരമുള്ളത്.സൗദി അറേബ്യയ്‌ക്കെതിരെ തോറ്റ അർജന്റീന മാറ്റങ്ങളുമായാകും ഇന്ന് ഇറങ്ങുക. […]

News Sports

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് വമ്പന്മാർ ;സ്‌പെയ്‌നും ജര്‍മനിയും ഇന്ന് കളത്തില്‍

  • 23rd November 2022
  • 0 Comments

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് കരുത്തന്മാർ കളത്തിൽ. മുന്‍ചാമ്പ്യന്മാരായ ജര്‍മനി, സ്‌പെയിന്‍, കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ബെല്‍ജിയം ടീമുകളാണ് ബുധനാഴ്ച ആദ്യ മത്സരങ്ങള്‍ക്കിറങ്ങുന്നത്.വൈകുന്നേരം മൂന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ മൊറോക്കയെ നേരിട്ട് കൊണ്ട് ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ ഖത്തറിലെ തങ്ങളുടെ അങ്കത്തിന് തുടക്കം കുറിക്കും. ആഫ്രിക്കന്‍ കരുത്തരായ മൊറോക്കയാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. ഉച്ചതിരിഞ്ഞ് 3.30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.കഴിഞ്ഞകുറി നടത്തിയ അപ്രതീക്ഷിത കുതിപ്പിന്റെ തുടര്‍ച്ചയാണ് ടീം ലക്ഷ്യമിടുന്നത്. നായകനും പ്ലേമേക്കറുമായ ലൂക്ക മോഡ്രിച്ചിലാണ് പ്രതീക്ഷ.രണ്ടാമത്തെ മത്സരത്തില്‍ ജര്‍മനിക്ക് […]

News Sports

അർജന്റീനയ്ക്ക് അടിതെറ്റി അട്ടിമറിയിൽ സൗദിക്ക് ഐതിഹാസിക വിജയം (2–1)

  • 22nd November 2022
  • 0 Comments

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ ആദ്യപോരിൽ അർജൻറീനയെ അട്ടിമറിച്ച് സൗദി അറേബ്യ.ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിട്ടു നിന്നിരുന്ന അർജൻറീനയെ രണ്ടാം പകുതിയിൽ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജൻറീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശെഹ്രിയുടെ ഗോൾ പിറന്നത്.53-ാം മിനിറ്റിൽ സലിം […]

News Sports

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു;മെസി നയിക്കുന്ന ടീമിൽ ഡി മരിയയും ഡിബാലയും

  • 12th November 2022
  • 0 Comments

ഖത്തറിൽ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു.. ഇറ്റാലിയൻ ക്ലബ് എഎസ് റോമയുടെ താരമായ ഡിബാലയും യുവന്റസിന്റെ താരമായ ഏയ്ഞ്ചൽ ഡി മരിയയും കോച്ച് ലയണൽ സ്കലോനി ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ പ്രഖ്യാപിച്ച 20 അംഗ ടീമിലുണ്ട്.പരിക്കേറ്റ മധ്യനിരതാരം ജിയോവാനി ലോസെൽസോ ടീമിലില്ല.അര്‍ജന്‍റീനയെ കോപ്പ അമേരിക്ക, ഫൈനലിസ കിരിടങ്ങളിലേക്ക് നയിച്ച സ്‌കലോനിസത്തിന്‍റെ നെടുംതൂണുകളിലൊരാളായിരുന്നു ജിയോവാനി ലോസെൽസോ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അര്‍ജന്‍റീനയ്ക്കായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരം കൂടിയായിരുന്നു ലോസെല്‍സോ.മുന്നേറ്റ നിരയില്‍ ക്യാപ്റ്റന്‍ […]

Kerala News

ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു; സഞ്ജുവിനെ തഴഞ്ഞതില്‍ വിമര്‍ശിച്ച് വി ശിവന്‍കുട്ടി

ഇംഗ്ലണ്ടിനെതിരെ പരമ്പരയിലെ ഒന്നാം ടി20 പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സഞ്ജുവിനോട് കാട്ടുന്നത് അനാദരവാണ്, സഞ്ജുവിനെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനുള്ള ടീമില്‍ മാത്രം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള അനാദരവാണ്. അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലും […]

error: Protected Content !!