Local

റീബില്‍ഡ് കേരളാ പദ്ധതിയില്‍ വില്ലേജ് ഓഫീസുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ 88 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം : പൂളക്കോട്, ചാത്തമംഗലം വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 88 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ഒന്‍പത് വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പ്രവൃത്തി നടത്തുന്നത്. കാരന്തൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന കുന്ദമംഗലം വില്ലേജ് ഓഫീസിന്‍റെ നവീകരണ പ്രവൃത്തിക്ക് എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ചെലവിലുള്ള പ്രവൃത്തി പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഒളവണ്ണ, പന്തീരങ്കാവ് വില്ലേജ് ഓഫീസുകള്‍ക്ക് ഈ സര്‍ക്കാരിന്‍റെ […]

Kerala Local

കോഴിക്കോട് നിന്ന് അതിഥി തൊഴിലാളികൾക്കായുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും പരിശോധനകൾ ആരംഭിച്ചു

കോഴിക്കോട് : അതിഥി തൊഴിലാളികൾക്ക് ഇന്ന് നാട്ടിലേക്ക് പോകാനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു. ഇന്ന് വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ജാർഖണ്ഡിലേക്കാണ് ജില്ലയിൽ നിന്നുമുള്ള ആദ്യ യാത്ര. ഇന്ന് യാത്ര ചെയ്യുന്ന വ്യക്തികളെ ആരോഗ്യ വകുപ്പ് പരിശോധന നടത്തി രോഗമുക്തനാണെന്നു തെളിഞ്ഞതിനു ശേഷം മാത്രമേ യാത്ര അനുവാദം നൽകു. ഇതിന്റെ ഭാഗമായി ഒളവണ്ണ പഞ്ചായത്തിന്റെ കീഴിൽ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ചെക്ക് അപ്പ് സംഘടിപ്പിച്ചു. കുന്ദമംഗലത്ത് നിന്നും ജാർഖണ്ഡിലേക്കുള്ള 21 അതിഥി സംസ്ഥാന തൊഴിലാളികൾക്ക് […]

error: Protected Content !!