National

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ച് ദിവസമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

  • 13th February 2020
  • 0 Comments

ജീവനക്കാര്‍ക്ക് ഇനി ആഴ്ച്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിനമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭ യോഗത്തിലെ് തീരുമാനം ഫെബ്രുവരി 29 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് രണ്ടും നാലും ശനിയാഴ്ച്ചകളില്‍ അവധിയാണ്. 22 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. നിലവില്‍ രാജസ്ഥാന്‍, ബീഹാര്‍, പഞ്ചാബ്, ദല്‍ഹി, തമിഴ്നാട് എന്നീസംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസമാണ് പ്രവൃത്തി ദിനം. ഇത് പിന്തുടര്‍ന്നാണ് മഹാരാഷ്ട്രയിലും ഈ തീരുമാനം. […]

error: Protected Content !!