വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; വിന്‍ഡീസിനെ തോല്‍പ്പിച്ചത് 155 റണ്‍സിന്, സ്മൃതി മന്ദാനയ്ക്കും ഹര്‍മന്‍പ്രീതിനും സെഞ്ചുറി
വനിതാ ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. സ്മൃതി മന്ദാനയുടേയും (123) ഹര്‍മന്‍പ്രീത് കൗറിന്റേയും (109) സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് 162 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റ് നേടിയ സ്‌നേ റാണയും രണ്ട് വിക്കറ്റ് നേടിയ മേഘ്‌ന സിങ്ങുമായിരുന്നു ബോളിങ് നിരയില്‍ തിളങ്ങിയത്. വിന്‍ഡീസിനായി ഡീന്ദ്ര ഡോട്ടിനും (62) ഹെയ്‌ലി മാത്യൂസും മാത്രമാണ് തിളങ്ങിയത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്. 318 എന്ന കൂറ്റന്‍ വിജയലക്ഷ്യം […]
