വനിതാ ടി-20 ലോകകപ്പ്; ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ സൗത്ത് ആഫ്രിക്ക
ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 6 :30 ന് കേപ്പ്ടൗണിലെ ന്യൂ ലാൻഡ്‌സ് മൈതാനത്ത് വെച്ച് നടക്കുന്ന വനിതാ ടി-20 ലോകകപ്പ് ഫൈനലിൽ നിലവിലെ ചമ്പ്യാന്മാരായ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. കഴിഞ്ഞ ആറ് ലോകകപ്പുകളിലും ഫൈനലിൽ എത്തിയ ഓസ്‌ട്രേലിയ ഒരെണ്ണത്തിൽ മാത്രമേ തോൽവി അറിഞ്ഞിട്ടുള്ളൂ. അതേ സമയം പുരുഷ – വനിതാ ലോകകപ്പിൽ ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ എത്തുന്നത്. അത് കൊണ്ട് തന്നെ സ്വന്തം രാജ്യത്ത് ലോക കപ്പ് ഉയർത്തുക എന്ന സുവർണാവസരം ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നുണ്ട്. […]