യുവ അഭിഭാഷകയുടെ ആത്മഹത്യ,നേരിട്ടത് കൊടിയ പീഡനം,നിസാര കാര്യങ്ങള്‍ക്കുപോലും ഉപദ്രവം ഭര്‍ത്താവ് പിടിയില്‍
ചടയമംഗലത്ത് അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃപീഡനത്തെ തുടർന്നാണ് അഭിഭാഷക ആത്മഹത്യ ചെയ്തതെന്നു പൊലീസ് കണ്ടെത്തൽ. ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തു. തന്റെ ജീവൻ നഷ്ട്ടപെടുകയാണെങ്കിൽ അതിനു കാരണം ഭർത്താവായ കണ്ണൻ നായരാണെന്നും എഴുതിയിട്ടുണ്ട്. ചടയമംഗലം പോലീസ് ആത്മഹത്യ പ്രേരണ, ഗാർഹികപീഡനം എന്നിവയടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.ബുധനാഴ്ചയാണ് അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ഐശ്വര്യയുടെ സഹോദരന്‍ ആരോപണമുന്നയിച്ച് പൊലീസില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഭര്‍ത്താവിനെ […]
