വിമൻ ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം കൺവെൻഷൻ
കുന്ദമംഗലം :വിമൻ ജസ്റ്റിസ് മൂവ്മെന്റ് കുന്ദമംഗലം നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്നു. സ്ത്രീകൾക്ക് നേരെ നടക്കുന്ന ഒട്ടനവധി പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും എതിരിൽ നീതിയുടെ പക്ഷത്ത് നിന്ന് പോരാടാൻ ഉയർന്ന് വന്ന സ്ത്രീ സംഘടനയാണ് വിമൻ ജസ്റ്റിസ് മൂവ്മെന്റ് എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പറഞ്ഞു. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ല കമ്മിറ്റി അംഗം റംല ഷാനവാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി കൺവീനറായി എംഎ. സുമയ്യ, അസി. […]
