വനിതാ സംവരണ ബില്ലിനെ പ്രത്യേക സമ്മേളനം വിളിച്ച് പാസാക്കുന്നത് ബിജെപിയുടെ ഗൂഢ രാഷ്ട്രീയ അജൻഡ.
ന്യൂഡൽഹി ∙ വനിതാ സംവരണ ബില്ലിന് പൂർണ പിൻതുണയ്ക്കുന്നെങ്കിലും പ്രത്യേക സമ്മേളനം വിളിച്ച് ബിൽ പാസാക്കുന്നത് ബിജെപിയുടെ ഗൂഢ രാഷ്ട്രീയ അജൻഡയാണെന്ന് ചർച്ചയിൽ പ്രതിപക്ഷം ആരോപിച്ചു. ഉടൻ നടപ്പാക്കാനാവില്ലെങ്കിൽ ഇത്ര രഹസ്യാത്മകത എന്തിനായിരുന്നെന്നും പ്രതിപക്ഷാംഗങ്ങൾ ചോദിച്ചു. മുൻപു പലവട്ടം നടക്കാതെ പോയത് മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിയെന്നായിരുന്നു ഭരണപക്ഷത്തിന്റെ മറുപടി. സ്ത്രീകൾക്ക് പുരുഷന്മാരുടെ ഔദാര്യമല്ല വേണ്ടതെന്നും തുല്യതയാണു വേണ്ടതെന്നും ഡിഎംകെ അംഗം കനിമൊഴി പറഞ്ഞു. ‘ഞങ്ങളെ ദേവിയായും മറ്റും പീഠങ്ങളിൽ കയറ്റിവച്ച് ആരാധിക്കേണ്ട. ഇത് ഞങ്ങളുടെയും പാർലമെന്റാണ്. ഈ […]
