കൂടുതല്‍ അടുത്തതോടെ,മോശം വ്യക്തിയെന്ന് മനസിലായി;കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം,എൽദോസ് കുന്നപ്പിള്ളി മദ്യപാനിയെന്ന് പരാതിക്കാരി
കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് പരാതിക്കാരി.എംഎൽഎ കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നെന്നും പീഡന പരാതി നൽകിയ സ്ത്രീ പറഞ്ഞു.കേസ് പിന്‍വലിക്കാന്‍ തനിക്ക് 30 ലക്ഷം രൂപ എല്‍ദോസ് കുന്നപ്പിള്ളി വാഗ്ദാനം ചെയ്തു. ഹണിട്രാപ്പില്‍ കുടുക്കുമെന്ന് പറഞ്ഞ് എല്‍ദോസ് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു. എല്‍ദോസിന് വേണ്ടി പെരുമ്പാവൂരിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക വിളിച്ചു ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറയുന്നു.കോവളത്ത് വെച്ച് എംഎൽഎ തന്നെ മർദിക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിളിച്ചത്. തന്നെ മർദിക്കുമ്പോൾ […]