പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍കുടുങ്ങിയ സംഭവം; ഹർഷിനക്ക് മതിയായ നഷ്ടപരിഹാരം നൽകണം; വനിതാ കമ്മിഷൻ
പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി അഞ്ച് വര്‍ഷമായി ദുരിതമനുഭവിക്കുന്ന ഹര്‍ഷിനയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്‍.മെഡിക്കൽ കുറ്റകൃത്യം നടത്തിയവരാണ് ഹർഷിനക്ക് നഷ്ടപരിഹാരം നൽകേണ്ടതെന്ന് കമ്മിഷന്‍ അധ്യക്ഷ പി സതീദേവി വിമര്‍ശിച്ചു.നഷ്ടപരിഹാരം നൽകാൻ വനിതാ കമ്മിഷന്‍ എല്ലാ പിന്തുണയും നൽകുമെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം നല്‍കാന്‍ സഹായിക്കുമെന്നുമെന്നും പി സതീദേവി പറഞ്ഞു വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാതെ വന്നതോടെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കുക, .ആരോഗ്യ മന്ത്രി […]