Kerala

വിവാഹാഭ്യര്‍ഥന നിരസിച്ചു; കൊന്നുകളയുമെന്ന് ഭീഷണി; യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

  • 15th December 2023
  • 0 Comments

ആലപ്പുഴ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നൂറനാട് തത്തംമുന്ന വടക്കേകാലായില്‍ അനന്തു(24) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്ത്. നൂറനാട് സ്വദേശിനിയായ യുവതിയോട് അനന്തു പലവട്ടം വിവാഹാഭ്യര്‍ഥന നടത്തിയിട്ടും സമ്മതിക്കാത്തതിനെത്തുടര്‍ന്നു കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞുമാറി നടന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കണ്ട അനന്തു തന്നോടൊപ്പം വീട്ടിലേക്ക് വരണമെന്ന് നിര്‍ബന്ധിച്ചു. പെണ്‍കുട്ടി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Kerala News

പാണമ്പ്രയിൽ യുവതികളെ മർദിച്ച സംഭവം; പ്രതി മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

  • 30th April 2022
  • 0 Comments

മലപ്പുറം പാണമ്പ്രയിൽ യുവതികളെ മർദിച്ച പ്രതി സി എച് ഇബ്‌റാഹീം ഷബീർ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയിൽ സിംഗിൾ ബഞ്ച് ജസ്റ്റിസ് എ എ സിയാദ് റഹ്‌മാന്‌ മുൻപാകെ അപേക്ഷ സമർപ്പിച്ചു. ഈ മാസം 16 ന് അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത സഹോദരിമാരെ ഷബീർ ക്രൂരമായി മർദിക്കുകയായിരുന്നു. ദേശീയ പാതയിൽ ജനക്കൂട്ടത്തിനിടയിൽ വെച്ച് യുവാവ് അഞ്ച് തവണ പെൺകുട്ടിയുടെ മുഖത്തടിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയും ഷബീറിനെതിരെ കേസെടുക്കുകയും ചെയ്തു. പെൺകുട്ടികൾ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് […]

error: Protected Content !!