ആശുപത്രികളുടെ അനാസ്ഥ കാരണം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളില്‍ റിപ്പോര്‍ട്ട് തേടും; വനിതാ കമീഷന്‍
ആശുപത്രികളുടെ അനാസ്ഥയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളില്‍ പരാതിയുണ്ടായാല്‍ ചികിത്സ നല്‍കിയ ആശുപത്രികളില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മെഡിക്കല്‍ രംഗത്തെ വീഴ്ചക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പരാതിക്കാര്‍ക്ക് കഴിയും. ആവശ്യമായ തെളിവുണ്ടായാല്‍ പരാതികള്‍ അത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിക്കുമെന്നും അഡ്വ. പി സതീദേവി പറഞ്ഞു.ദാമ്പത്യ തര്‍ക്കം, മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാതിരിക്കല്‍, കുട്ടികളുടെ […]









