കനക കിരീടം ചൂടി അർജന്റീന…. എട്ട് ഗോളുകള്‍ വലയില്‍ നിറച്ച എംബാപ്പെയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്
ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് അഭിനന്ദന ലോകമെമ്പാടും അഭിനന്ദ പ്രവാഹം.36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് അര്‍ജന്റീന ലോക കിരീടത്തില്‍ മൂന്നാം വട്ടം മുത്തം ചാര്‍ത്തിയത്.ആദ്യ കളിയില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി തുടങ്ങിയ അര്‍ജന്റീന ടീമിനെ മെസി ഗോളടിച്ചും ഗോളടിപ്പിച്ചും കിരീടത്തിലേക്ക് ആനയിക്കുകയായിരുന്നു. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുമായാണ് താരം ലോകകപ്പിന്റെ തിളങ്ങുന്ന നക്ഷത്രമായത്. അവസാന വട്ടം വരെ പൊരുതാന്‍ ഫ്രാന്‍സിന് ഊര്‍ജം പകര്‍ന്ന കെയ്‌ലിയന്‍ എംബാപ്പെയ്ക്കാണ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് […]
