യൂട്യൂബ് നോക്കി 12കാരന്റെ വൈന്‍ പരീക്ഷണം; സ്‌കൂളില്‍ കൊണ്ടു വന്ന് കൂട്ടികാര്‍ക്ക് വിളമ്പി, സഹപാഠി ആശുപത്രിയില്‍
യൂട്യൂബ് നോക്കി മുന്തിരി വൈനുണ്ടാക്കിക്കൊണ്ടുവന്ന് 12കാരന്‍ സ്‌കൂളില്‍ വിളമ്പി. ദ്രാവകം കഴിച്ച് അവശ നിലയിലായ ഒരു വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് വെള്ളിയാഴ്ച രാവിലെ സംഭവമുണ്ടായത്. വീട്ടുകാര്‍ വാങ്ങി നല്‍കിയ മുന്തിര ഉപയോഗിച്ചാണ് 12കാരന്‍ യൂട്യൂബ് നോക്കി വൈനുണ്ടാക്കിയത്. ഇത് സ്‌കൂളില്‍ കൊണ്ടുവന്ന് കൂട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ഇത് ഉള്ളില്‍ചെന്ന് ഒരു വിദ്യാര്‍ത്ഥി ഛര്‍ദിച്ച് അവശനിലയിലായി. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് സ്‌കൂളിലെത്തി സ്‌കൂള്‍ അധികൃതരോടു […]