News Sports

സിംഗപ്പൂര്‍ ഓപ്പണ്‍: പി.വി സിന്ധുവിന് കിരീടം; തോല്‍പ്പിച്ചത് ചൈനയുടെ വാംഗ് സീയിനെ

  • 17th July 2022
  • 0 Comments

സിംഗപ്പൂര്‍ ഓപ്പണില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ പരാജയപ്പെടുത്തിയാണ് സിന്ധു സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധുവിന് രണ്ടാമത്തെ സെറ്റ് നഷ്ടപ്പെട്ടു. എന്നാല്‍ മൂന്നാം സെറ്റിലെ മികച്ച പ്രകടനത്തിലൂടെ സിന്ധു വിജയം കണ്ടെത്തുകയായിരുന്നു. മികച്ച പ്രകടനം കാഴ്ച്ചവെച്ചങ്കിലും സിന്ധുവിന്റെ മുന്നില്‍ വാങ് കീഴടങ്ങുകയായിരുന്നു. ലോക 11-ാം നമ്പര്‍ താരമാണ് വാങ്. സിന്ധു റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുമാണ്. സ്‌കോര്‍ : 21-9, […]

Kerala

കളിച്ചു പഠിച്ച് അനന്യ നേടി 1200 ല്‍ 1200 പാറ്റേർണിന്റെ അഭിമാനം

  • 16th July 2020
  • 0 Comments

കോഴിക്കോട് ; “കളിച്ചു നടക്കാതെ പോയി ഇരുന്ന് പഠിക്ക് ” ഇങ്ങനെ ഉപദേശം കേൾക്കാത്ത വിദ്യാർത്ഥികൾ തന്നെ ഏറെ വിരളമായിരിക്കും. എന്നാൽ ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ നന്നായി കളിച്ചു പഠിച്ചു ജയിച്ച പന്തിരാംകാവ് സ്വദേശി അനന്യയ്ക്ക് 1200 ല്‍ 1200 മാര്‍ക്കാണ് ലഭിച്ചത്. പഠനത്തോടൊപ്പം തന്നെ വോളിബോളിനെയും ജീവന് തുല്യം സ്നേഹിക്കുന്ന ഈ മിടുക്കി കളിയ്‌ക്കൊപ്പം പഠനത്തിൽ നേടിയ വിജയം മറ്റു കുട്ടികൾക്ക് മാതൃകാപരമാണ്. ഇരിങ്ങാലക്കുട ഗേള്‍സ് ഹയർ സെക്കണ്ടറി സ്കൂൾ ഹ്യുമാനിറ്റീസ് .വിദ്യാർത്ഥിനിയാണ് അനന്യ […]

Sports

ബാഴ്‌സയ്ക്ക് ജയം

  • 12th July 2020
  • 0 Comments

ലാലിഗയിൽ ആദ്യ പകുതിയിൽ 15 മത്തെ മിനുറ്റിൽ വിദാലിന്റെ ഏക ഗോളിൽ ബാഴ്‌സയ്ക്ക് വിജയം. നിർബന്ധമായും വിജയം അനിവാര്യമായിരുന്നമത്സരത്തിൽ അല്പം ബുദ്ധിമുട്ടിയാണ് ബാഴ്‌സയ്ക്ക് വിജയം കണ്ടെത്തനായത് . റയൽ വല്ലഡോയിഡിനെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. അത്ര എളുപ്പമായിരുന്നില്ല ബാഴ്സലോണയുടെ വിജയം. മെസ്സിയുടെ പാസിൽ നിന്നായിരുന്നു വിദാലിന്റെ ഗോൾ . താരത്തിന്റെ ഈ ലാലിഗ സീസണിലെ ഇരുപതാമത്തെ അസിസ്റ്റ് ആയിരുന്നു ഇത്. ബാഴ്സലോണക്ക് 79 പോയന്റും റയലിന് 80 പോയന്റുമാണ് ഉള്ളത്. വിജയത്തോടെ ഒരു പോയിന്റ് മാത്രമാണ് വ്യത്യാസമെങ്കിലും […]

Local

ദുരിതത്തിലും അന്ധനായ തെരുവ് ഗായകൻ കുഞ്ഞാവയുടെ മകൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ വിജയം

  • 30th June 2020
  • 0 Comments

കുന്ദമംഗലം: കേരളം അറിയപ്പെടുന്ന അന്ധനും തെരുവ് ഗായകനുമായ കുഞ്ഞാവയെന്ന മൊയ്തീനിന്റെ പെൺമക്കളിൽ മൂത്തകുട്ടിയ്ക്ക് എസ് എസ് എൽ സി പരീക്ഷയിൽ വിജയം. ഏറെ ദുരിതത്തിൽ നിന്നും പഠിച്ചാണ് ഫാത്തിമ റിയാന വിജയം കൈവരിച്ചത്. കുന്ദമംഗലം ഹൈസ്സ്കൂളിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കിയ്ക്ക് വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിൽ ഒരുപക്ഷെ ഇതിലും മികച്ച വിജയം കൈവരിക്കാൻ കഴിയുമായിരുന്നുവെന്നാണ് കുഞ്ഞാവ പറയുന്നത്. പട്ടിണിയിലും പരിവട്ടത്തിലും അവൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഒരുക്കാനില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഇല്ലായ്മകളിൽ നിന്നും മികച്ച വിജയമാണ് […]

Kerala Sports

റയലിന് വിജയം ലാലിഗയിൽ ഒന്നാം സ്ഥാനത്ത്

  • 29th June 2020
  • 0 Comments

ലാ ലീഗയിൽ തുടർച്ചയായ അഞ്ചാം വിജയത്തോടെ ബാഴ്‌സലോണക്ക് മേൽ ലീഡ് നേടി റയൽ മാഡ്രിഡ്. ലീഗിലെ അവസാന സ്ഥാനക്കാർ ആയ എസ്പാന്യോളിനെ കടുത്ത പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് റയൽ മറികടന്നത്. നിലവിൽ രണ്ടു പോയിന്റ് വ്യത്യാസത്തിൽ റയലാണ് ഒന്നാം സ്ഥാനത്ത് . ഇന്നലത്തെ വിജയത്തോടെ 32 കളികളിൽ റയലിന് 71 പോയിന്റും കഴിഞ്ഞ ദിവസത്തെ സമനിലയോടെ ബാഴ്‌സയ്ക്ക് 69 പോയിന്റുമാണുള്ളത് . ബെൻസേമയുടെ അതി മനോഹരപാസ്സിലൂടെ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ബ്രസീലിയൻ […]

Sports

റയൽ മാഡ്രിഡിന് ‘ വിജയ തുടക്കം

  • 15th June 2020
  • 0 Comments

ബാഴ്‌സക്ക് പുറകെ ലാലിഗയിൽ റയലും വിജയത്തോടെ തുടങ്ങി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് ഐബാറിനെ പരാജയപ്പെടുത്തി. കളിയുടെ മുഴുവൻ സമയവും റയലിന്റെ സർവ്വാധിപത്യമായിരുന്നു.തി. കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ റയൽ മധ്യനിര താരം ക്രൂസിന്റെ മനോഹര ഫിനിഷിങ്ങിൽ റയലിന്റെ ആദ്യ ലീഡ്. വീണ്ടും ശക്തമായ മുന്നേറ്റം റയൽ നടത്തി. 30ആം മിനുട്ടിൽ ഹസാർഡാഡിന്റെ അസ്സിസ്റ്റിൽ റാമോസിന്റെ ഒരു ഗംഭീര കൗണ്ടറിൽ നിന്ന് റയലിന്റെ രണ്ടാം ഗോൾ നേടി. റാമോസ് തുടങ്ങി വെച്ച കൗണ്ടർ റാമോസ് […]

Sports

മെസ്സി ബാഴ്‌സയ്ക്ക് വിജയം

  • 13th June 2020
  • 0 Comments

കളവും മനസ്സും നിറച്ച് മിശിഹായും ബാഴ്‌സയും. ഒരു ഗോളും രണ്ടു ഗോളിനുള്ള അവസരവുമൊരുക്കി മെസ്സി. നീണ്ട ഇടവേളയ്ക്കു ശേഷം വരവറിയിച ടീം. മയ്യോർക്കയെ 4 -0 തോൽപ്പിച്ചു. കളിയാരംഭിച്ച് രണ്ടാം മിനുറ്റിൽ തന്നെ മയ്യോർക്കയുടെ വലകുലുക്കി ക്വീക്കി സെറ്റയിന്റെ ചുണക്കുട്ടികൾ. ജോർദി അൽബയുടെ ക്രോസിൽ വിദാലിന്റെ മനോഹര ഹെഡിൽ ആദ്യ ഗോൾ പിറന്നു. പിന്നീടുള്ള മിനിറ്റുകളിൽ മയ്യോർക്കയുടെ തകർന്ന പ്രതിരോധത്തെ ബാഴ്‌സ പരീക്ഷിച്ചു കൊണ്ടേയിരുന്നു. കളിയുടെ 20 മിനിട്ടുകൾക്ക് ശേഷം മയ്യോർക്ക പതിയെ കളിൽ താളം കണ്ടെത്തി. […]

Sports

ലൂകാസ് ഒകമ്പസ് കളം നിറഞ്ഞു ആദ്യ ജയം സെവിയ്യയ്ക്ക്

  • 12th June 2020
  • 0 Comments

കാത്തിരിപ്പിനു വിരാമം കോവിഡ് പ്രതിസന്ധിയിൽ നിർത്തലാക്കിയ ലാലിഗ മത്സരം പുനഃരാരംഭിച്ചു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഡാർബിയിൽ സെവിയ്യെയും റയൽ ബെറ്റിസും തമ്മിൽ ഏറ്റുമുട്ടി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സെവിയ്യ വിജയിച്ചു. രണ്ടാം പകുതിയിലായിരുന്നു സെവിയ്യ രണ്ടു ഗോളുകളും നേടിയത്. ലൂകാസ് ഒകമ്പസിന്റെ മികച്ച പ്രകടനം സെവിയ്യക്ക് മുതൽ കൂട്ടായി. 56 ആം മിനുട്ടിൽ താരം പെനാൾട്ടിയിലൂടെആദ്യം വല കുലുക്കി. https://www.facebook.com/LaLiga/videos/292131568581611/ ഗോളിനു പുറമെ ടീം നേടിയ രണ്ടാം ഗോളിനും ലൂകാസിന് വലിയ പങ്ക് ഉണ്ടായിരുന്നു. ലൂകാസിന്റെ […]

Sports

ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ കൂറ്റന്‍ ജയം

ആന്റിഗ്വ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ കൂറ്റന്‍ ജയം. വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സ് വെറും 100 റണ്‍സിന് അവസാനിച്ചു. കൃത്യതയോടും വേഗതയോടും കൂടി തീ തുപ്പുന്ന പന്തുകൾ വർഷിച്ച ഇഷാന്ത് ശർമയും ബുമ്രയുടെയുടെയും കൈകളിൽ ഇന്ത്യൻ ബോളിങ് നിര സുരക്ഷിതമായിരുന്നു വിൻഡീസിനെ സമ്മർദ്ദത്തിലാഴ്ത്താനും നിലം പരിശാക്കാനും നിഷ്പ്രയാസം സാധിച്ചു. ഉപനായകന്‍ അജിങ്ക്യ രഹാനെ ബാറ്റിങ് നിരയിൽ കൂടി തിളങ്ങിയപ്പോൾ വമ്പൻ വിജയം നേടാൻ ടീം ഇന്ത്യക്കായി. 7 […]

error: Protected Content !!