Kerala News

കാട്ടാന ശാന്തൻ; മയക്ക് വെടിവെക്കും; ജില്ലാ കളക്ടർ

  • 2nd February 2024
  • 0 Comments

വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആന ശാന്തനാണെന്നും ചതുപ്പ് നിലത്തില്‍ നിന്നും മാറി തുറസ്സായ സ്ഥലത്ത് എത്തിച്ച് മയക്കുവെടിവെക്കുമെന്നും വയനാട് ജില്ലാ കളക്ടര്‍ രേണു രാജ്.കൂടാതെ, അടിയന്തര ഘട്ടത്തിൽ ആവശ്യം വന്നാൽ മുത്തങ്ങയിൽ നിന്നും കുങ്കി ആനകളെ എത്തിക്കുമെന്നും കളക്ടര്‍ പറഞ്ഞു. മയക്കുവെടിവയ്ക്കാനുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കളക്ടര്‍ വനംവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തുകയാണ്. ആറ് മണിക്കൂര്‍ നേരമായി കാട്ടാന ജനവാസ മേഖലയില്‍ തുടരുകയാണ്. ഇന്ന് പുലർച്ചെയാണ് മാന്തവാടി പായോട് ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര […]

Kerala News

നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തിരികെ കാട്കയറ്റി

  • 20th January 2024
  • 0 Comments

വയനാട് പനമരം മേച്ചേരിക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലിറങ്ങിയ കാട്ടാന കൂട്ടത്തെ തിരികെ കാട് കയറ്റി. പനമരം ടൗണിൽ നിന്ന് 500 മീറ്റർ അകലെയുള്ള സ്വാകാര്യ വ്യക്തിയുടെ പറമ്പിലാണ് ഒരു കുട്ടിയാനയടക്കം എട്ട് ആനകൾ വന്നത്. രാവിലെ അഞ്ചു മണിയോടെ പനമരം മാത്തൂർ വയൽ കടന്നാണ് ആനക്കൂട്ടം ജനവാസ മേഖലയിൽ എത്തിയത്. ജനവാസ മേഖല ആയിരുന്നിട്ട് കൂടി ആളപായമോ കൃഷി നാശമോ ഉണ്ടായിട്ടില്ല .മാനന്തവാടി റേഞ്ച് ഓഫീസർ രമ്യ രാഘവൻ, ചെതലയം റേഞ്ച് ഓഫീസർ അബ്ദു സമദ് കെപി […]

Kerala

കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന കാടു കയറി

  • 12th October 2023
  • 0 Comments

കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കൽപ്പാടുകൾ നിരീക്ഷിച്ച വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ ആറുപേർക്ക് പരുക്കേറ്റിരുന്നു. വയത്തൂർ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു. നേരത്തെ ഉളിക്കൽ ടൗണിലെ പള്ളിയോട് ചേർന്നുള്ള കൃഷിയിടത്തിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. പിന്നീട് സമീപത്തെ കശുമാവിൻ തോട്ടത്തിലേക്ക് ആനയെ നീക്കുന്നതിനാണ് വനംവകുപ്പ് പടക്കം പൊട്ടിച്ചത്. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉദ്ദേശിച്ച […]

Kerala

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം

  • 2nd October 2023
  • 0 Comments

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയിൽപ്പെട്ട് പോത്തുകുട്ടി ചത്തു. വെറ്റിലപ്പാറ സ്വദേശികൈതവളപ്പിൽ അശോകന്റെ പോത്തുകുട്ടിയാണ് ചത്തത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ ഇലക്ട്രിക് പെൻസിൽ ചവിട്ടി പൊളിച്ച് എത്തുന്ന കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത് വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടാക്കുകയാണ്. കാട്ടാനകൾ പല സംഘങ്ങളായും ഒറ്റക്കും വെറ്റിലപ്പാറയുടെ വിവിധ പ്രദേശങ്ങളിൽ നിരവധി നാശനഷ്ടങ്ങളാണ് ദിനംപ്രതി ഉണ്ടാക്കുന്നത്. അതിരപ്പിള്ളിയിൽ വിവിധ ഭാഗങ്ങളിൽ കാട്ടാന ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങലിൽ ദമ്പതികളും ലോട്ടറി കച്ചവടക്കാരനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെ വെറ്റിലപ്പാറ […]

Kerala

ഷോകേറ്റ് കാട്ടാന ചരിഞ്ഞു

  • 16th September 2023
  • 0 Comments

പാലക്കാട്∙ ഷോക്കേറ്റ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. അട്ടപ്പാടിയിലെ പുത്തൂർ പ‍‍ഞ്ചായത്തിലെ താഴെ അബ്ബന്നൂരിൽ ഇന്ന് രാവിലെയാണ് കാട്ടുകൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടത്. ഊരിലെ വീടുകളിലേക്കുള്ള വൈദ്യുതി ലൈൻ ഇവിടെ വളരെ താഴ്ന്നാണ് കിടക്കുന്നത്. ഇതിൽ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണ് നി​ഗമനം. രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം പരിസരത്ത് കൃഷി നശിപ്പിച്ചിട്ടുണ്ട്. കൂട്ടത്തിലെ കൊമ്പനാണ് ചെരിഞ്ഞത്. ആദിവാസികൾ അറിയിച്ചതനുസരിച്ച് വനപാലകരും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി.

Kerala News

അരിശിരാജയെ മയക്കുവെടി വെച്ച് വീഴ്ത്തി വനം വകുപ്പ്;മണിക്കൂറുകൾ നീണ്ട പരിശ്രമം

  • 9th January 2023
  • 0 Comments

സുൽത്താൻ ബത്തേരി ടൗണിൽ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയ അരിശി രാജ എന്ന പിഎം 2-വിനെ ഒടുവിൽ പിടികൂടി വനവകുപ്പ്.മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ പ്രത്യേക ദൗത്യസംഘം പി.എം. ടുവിനെ മയക്കുവെടിവെച്ചു. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പി.എം. 2-ന് മയക്കുവെടിയേറ്റത്. വെടിയേറ്റ ആന മയങ്ങാൻ 45 മിനിറ്റെങ്കിലും വേണ്ടി വരും എന്നാണ് കരുതുന്നത്. . വനമേഖലയിലും ഇടയ്ക്ക് ജനവാസമേഖലയിലുമായി അതിവേഗം നീങ്ങുകയായിരുന്ന പിഎം ടുവിനെ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വനംവകുപ്രപ്പ് പിന്തുടര്‍ന്ന് […]

Kerala News

സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാന;കാല്‍നടയാത്രക്കാരനെ തുമ്പിക്കൈകൊണ്ട് അടിച്ച് നിലത്തിട്ടു;നഗരസഭയിലെ പത്തു വാര്‍ഡുകളില്‍ നിരോധനാജ്ഞ

  • 6th January 2023
  • 0 Comments

വയനാട് സുല്‍ത്താന്‍ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങി.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നഗരത്തിലെത്തിയ ആന കാല്‍നടയാത്രികനെ ആക്രമിക്കുകയായിരുന്നു. അസംഷന്‍ ജംങ്ഷന് സമീപത്താണ് നഗരത്തിലൂടെ നടന്നുപോകുകയായിരുന്നുയാളെയാണ് ആന ആക്രമിച്ചത്. വീണുപോയ യാത്രക്കാരനെ കാട്ടാന ചവിട്ടാന്‍ ശ്രമിച്ചെങ്കിലും ആന കൂടുതല്‍ ആക്രമണത്തിന് മുതിർന്നില്ല. സുബൈര്‍ കുട്ടി എന്നയാളാണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ പ്രശ്നക്കാരനായ ഐ.ഡി കോളര്‍ ഘടിപ്പിച്ച ആനയാണ് ബത്തേരി ടൗണിലെത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. ഗൂഡല്ലൂരില്‍ രണ്ട് പേരെ കൊന്ന കാട്ടാന അമ്പതോളം വീടുകളും തകര്‍ത്തിരുന്നു. […]

Kerala News

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം;യുവതിയെ ചവിട്ടി ക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ

  • 28th July 2022
  • 0 Comments

പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു.അഗളി പഞ്ചായത്തിലെ കാവുണ്ടിക്കൽ പ്ലാമരം സ്വദേശി മല്ലികയാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബാത്റൂമിൽ പോവാൻ പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ വാച്ചർമാർ കാട്ടിലേക്ക് തിരികെ കയറിയിരുന്നു. ഉൾക്കാട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലർച്ചെയാണ് വീണ്ടും ഇറങ്ങിയത്. സംഭവത്തെ തുടർന്ന് കാട്ടാനയെ പുലർച്ച തന്നെ കാട് കയറ്റിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടെ മുൻപ് കാട്ടാനയിറങ്ങിയിരുന്ന സ്ഥലമാണെങ്കിലും അടുത്തിടെയൊന്നും കാട്ടാനയെ കണ്ടിരുന്നില്ലെന്ന് […]

error: Protected Content !!