kerala Kerala Local

കൂരാചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി

  • 4th March 2024
  • 0 Comments

കോഴിക്കോട്: കൂരാചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി. പോത്ത് ആളുകള്‍ക്ക് പിന്നാലെ ഓടി ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. അളാപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. വീടിന്റെ കോബൗണ്ടിന്റെ ഉള്ളിലേക്ക് പോത്ത് കയറി ഭീതിജനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂരാചുണ്ട് അങ്ങാടിയിലാണ് കാട്ടുപോത്ത് സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. ഇത് കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്ന പ്രദേശമായതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. എന്നാല്‍ ഇതുവരെ പോത്തിനെ പിടിക്കൂടാന്‍ കഴിഞ്ഞിട്ടില്ല. വനം വകുപ്പിനെ ആളുകള്‍ വിവരം അറിയിച്ചിട്ടുണ്ട്.

Kerala

മലപ്പുറം എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി; വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം

  • 2nd February 2024
  • 0 Comments

മലപ്പുറം: എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി. പുലര്‍ച്ചെ നാലിനാണ് നഗരത്തില്‍ കാട്ടുപോത്ത് ഇറങ്ങിയത്. ടൗണിന് സമീപത്തെ സ്വകാര്യ ഭൂമിയില്‍ നിന്നും കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം തുടരുകയാണ്. പുലര്‍ച്ചെ കാട്ടുപോത്തിനെ കണ്ട നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പോത്തിനെ ഓടിച്ച് സ്വകാര്യഭൂമിയിലേക്ക് കയറ്റിയത്. പ്രശ്നങ്ങളില്ലാതെ കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ജീവനക്കാര്‍.

error: Protected Content !!