വന്യജീവിവാരാഘോഷം – 2019 പോസ്റ്റര്‍ രചനാ മത്സരം
വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് വന്യജീവിസംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി പൊതുജനങ്ങള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കും. വാട്ടര്‍കളര്‍, പോസ്റ്റര്‍, അക്രിലിക്എന്നീ മാധ്യമങ്ങള്‍ ഉപയോഗിച്ച് പോസ്റ്ററുകള്‍ എ 3 വലിപ്പത്തിലുള്ള പേപ്പറില്‍ ലാന്‍സ്‌കേപ്പ് ആയി രൂപകല്‍പ്പന ചെയ്യണം. അല്ലാത്തവ മത്സരയോഗ്യമല്ല. ആകര്‍ഷകവും ചിന്തനീയവുമായ ജൈവവൈവിധ്യ സംരക്ഷണ സന്ദേശമാണ് വിഷയമായി തിരഞ്ഞെടുക്കേണ്ടത്. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് പോസ്റ്റര്‍ രചനാ മത്സരം -2019 എന്ന് രേഖപ്പെടുത്തണം. എന്‍ട്രി അയയ്ക്കുന്ന ആളിന്റെ പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ ഉള്ളടക്കം ചെയ്തിരിക്കണം. പോസ്റ്ററുകളില്‍ […]
