അന്ന് പറഞ്ഞത് ‘പൊലീസിനൊന്നും പിടികൂടാൻ കഴിയില്ല;, എന്നാൽ വിക്കി തഗ്ഗ് ഓടി, ഉടനെ പിടികൂടി പൊലീസ്
പാലക്കാട്: പൊലീസിനെ കണ്ടാൽ താനോടുമെന്നും പിടികൂടാൻ കഴിയില്ലെന്നുമായിരുന്നു മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പാലക്കാട് മെത്താംഫിറ്റമിനുമായി അറസ്റ്റിലായ ‘വിക്കി തഗ്ഗ്’ എന്ന വിഘ്‌നേഷ് വേണു പറഞ്ഞിരുന്നത്. എന്നാൽ പാലക്കാട് വിക്കി തഗ്ഗിന്റെ ഈ ആത്മവിശ്വാസം തകർന്നടിയുന്നതാണ് കണ്ടത്.ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് സുഹൃത്തിനൊപ്പം വരുന്നതിനിടെ എക്‌സൈസ് കൈ കാണിച്ചിട്ട് നിർത്താതെ പോയ വാഹനം ഉദ്യോഗസ്ഥർ പിന്തുടർന്നു പിടികൂടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാളയാർ ടോൾ പ്ലാസയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ‘വിക്കി തഗ്’ എന്ന വിഘ്‌നേഷ് എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തെ […]
