Kerala

കോഴിക്കോട് മുക്കത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു

  • 16th February 2021
  • 0 Comments

കോഴിക്കോട് മുക്കത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു മുക്കം: കൊടിയത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു.കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിൽ ഇന്നു പുലർച്ചെയാണ് സംഭവം. മുഹ്സലിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഭാര്യയെ കുറിച്ചുള്ള സംശയമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

National

ശശി തരൂർ സുനന്ദ പുഷ്‌ക്കറിനെ മാനസികമായി പീഡിപ്പിച്ചു : പോലീസ്

ഡൽഹി: ശശി തരൂർ എംപിയിൽനിന്ന്‌ സുനന്ദപുഷ്‌കർ മാനസികപീഡനം ഏറ്റിരുന്നതായി പൊലീസ്‌. കോടതിയിൽ ഡൽഹി പോലീസ് നൽകിയ മൊഴിയിലാണ് സുനന്ദയെ തരൂർ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിച്ചിരുന്നതായി പറഞ്ഞത്. പാകിസ്ഥാനി പത്രപ്രവർത്തക മെഹർ തരാറുമായി തരൂരിനുണ്ടായ ബന്ധം അറിഞ്ഞതുമുതൽ സുനന്ദ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും സ്‌പെഷ്യൽ പബ്ലിക്‌ പ്രൊസിക്യൂട്ടർ അതുൽ ശ്രീവാസ്‌തവ കോടതിയിൽ പറഞ്ഞു. ഇതുസംബന്ധിച്ച്‌ കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുള്ള സുനന്ദയുടെ സുഹൃത്ത്‌ നളിനി സിങിന്റെ മൊഴിയും പ്രൊസിക്യൂട്ടർ തെളിവായി എടുത്തുപറഞ്ഞു. കേസ്‌ 31ന്‌ വീണ്ടും പരിഗണിക്കും. ആത്മഹത്യ ചെയ്ത സുനന്ദയുടെ 15ഓളം […]

error: Protected Content !!