ഇറാനിയൻ സംവിധായകൻ ദാരുഷ് മെഹ്റുജിയും ഭാര്യയും സ്വവസതിയിൽ കൊല്ലപ്പെട്ടു
ഇറാനിയൻ സംവിധായകൻ ധാരുഷ് മേഹ്റുജിയും ഭാര്യയും കുത്തേറ്റ് മരിച്ചു. തലസ്ഥാനമായ ടെഹ്റാനില്‍ നിന്നും മുപ്പതുകിലോമീറ്റര്‍ അകലെ സ്വവസതിയില്‍ നടന്ന കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.ഭാര്യ വഹാദയ്ക്കും ദാരുഷിനും കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. കത്തികൊണ്ടുള്ള പരുക്കെന്നാണ് പ്രാഥമിക വിവരം കഴുത്തില്‍ മുറിവേറ്റ ഇരുവരെയും വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളെ കാണാന്‍ ദാരുഷിന്റെ മകള്‍ ഞായറാഴ്ച വീട്ടിലെത്തിയപ്പോളാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. ജീവന് ഭീഷണിയുള്ളതായി ദാരുഷിന്റെ ഭാര്യ വഹീദ അടുത്തിടെ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.കൊലപാതകത്തിന് പിന്നില്‍ ആരെന്ന് ഇതുവരെയും […]
