യുവാവിന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ
വരന്തരപ്പിള്ളിയിൽ യുവാവ് മരിച്ചത് ഭാര്യയുടെ കുത്തേറ്റെന്ന് തെളിഞ്ഞു. കലവറക്കുന്ന് സ്വദേശി വിനോദാണ് ഭാര്യ നിഷ(43)യുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട വിനോദ് കൂലിപ്പണിക്കാരനും നിഷ തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമാണ്.നിഷയുടെ ഫോൺ വിളികളിൽ സംശയിച്ചിരുന്ന വിനോദ് ഇതേച്ചൊല്ലി കലഹിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം വൈകിട്ട് കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോണില്‍ സംസാരിക്കുന്നത് കണ്ട് ഒച്ചവയ്ക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു.നിഷ ഫോൺ കൊടുക്കാതിരുന്നതോടെ ഇരുവരും മൽപ്പിടുത്തം […]

