‘ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ വിലകുറച്ചുകാണുന്നു’; പോർച്ചുഗൽ പരിശീലകനെതിരെ ക്രിസ്റ്റ്യാനോയുടെ ജീവിതപങ്കാളി
മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ പരിഗണിക്കാതിരുന്ന പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസിനെതിരെ താരത്തിൻ്റെ ജീവിതപങ്കാളി ജോർജിന റോഡ്രിഗസ്. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ വിലകുറച്ചുകാണുകയാണെന്ന് ജോർജിന തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു. ‘നിങ്ങൾക്ക് ആദരവും ബഹുമാനവും ഉള്ള ഒരുപാട് വാക്കുകൾ ഉള്ള ആ സുഹൃത്ത്. നിങ്ങൾ കളിയിൽ പ്രവേശിച്ചപ്പോൾ എല്ലാം എങ്ങനെ മാറിയെന്ന് അദ്ദേഹം കണ്ടു. പക്ഷേ അത് വളരെ വൈകിപ്പോയി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ, അവന്റെ ഏറ്റവും […]