വാട്‌സപ്പില്‍ പേയ്‌മെന്റ് സര്‍വ്വീസ് ഉടന്‍ ഇന്ത്യയില്‍; സുക്കര്‍ബര്‍ഗ്
വാട്‌സാപ്പിന്റെ പുതിയ സാങ്കേതിക വിദ്യയായ പേയ്മെന്റ് സര്‍വീസ് ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ചാറ്റിങ്ങിനും വോയ്‌സ് വീഡിയോ കോളുകള്‍ക്കും പുറമേ കൊണ്ടുവരുന്ന ഈ അപ്‌ഡേഷനില്‍ നേരിട്ട് പണമയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഏറെ എളുപ്പമാവും. ‘ഒരുപാട് ആളുകള്‍ വാട്‌സ്ആപ്പ് പേയ്മെന്റ് സര്‍വീസിനായി കാത്തിരിക്കുകയാണെന്ന് അറിയാം. കമ്പനിയും അതിനുള്ള ടെസ്റ്റുകള്‍ തുടരുകയാണ്. അധികം വൈകാതെ തന്നെ പദ്ധതി ഇന്ത്യയില്‍ അവതരിപ്പിക്കും” മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വാട്‌സ്ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
