വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയതിന് മർദ്ദനം;അഡ്മിന്‍റെ നാവ് അറ്റുപോയി
വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയതിന് ഗ്രൂപ്പ് അഡ്മിന് ക്രൂര മർദ്ദനം.. മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഫുര്‍സുംഗിയാണ് അതി ക്രൂരമായ സംഭവം നടന്നത്. മർദ്ദനത്തിൽ അഡ്മിന്‍റെ നാവ് അറ്റ് പോയി.കഴിഞ്ഞ ഡിസംബര്‍ 28ന് നടന്ന ആക്രമണത്തില്‍ യുവാവിന്‍റെ ഭാര്യ ഹദാപ്സര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുറിഞ്ഞ നാവ് തുന്നിചേര്‍ത്തെങ്കിലും പരുക്ക് ഗുരുതരമാണ്.ഓം ഹൈറ്റ്സ് ഹൌസിംഗ് സൊസൈറ്റിയിലെ താമസക്കാരായ അഞ്ച് പേര്‍ക്കെതിരെയാണ് 38കാരി പരാതി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയുടെ ഭര്‍ത്തവാണ് ഹൌസിംസ് സൊസൈറ്റിയിലെ അംഗങ്ങളെ […]