ശബരിമല തീര്‍ത്ഥാടകരെ പോലെ വേഷം; അഞ്ച് കിലോ തിമിംഗല ഛര്‍ദ്ദിയുമായി കൊയിലാണ്ടി സ്വദേശികള്‍ പിടിയില്‍
തൃശ്ശൂര്‍: ശബരിമല തീര്‍ഥാടകരെന്ന വ്യാജേന തിമിംഗല ഛര്‍ദ്ദി കടത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍. കാറില്‍ കടത്തുകയായിരുന്ന അഞ്ച് കിലോ തിമിംഗലം ഛര്‍ദ്ദിയുമായി മൂന്ന് പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌കോഡിന്റെ സഹായത്തോടെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് പിടികൂടിയത്.
