പ്രതിഷേധങ്ങള്‍ ഫലംകണ്ടു; വെസ്റ്റ് മണാശ്ശേരിയിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തിന് മുനസിപ്പാലിറ്റിയുടെ സ്റ്റേ
വെസ്റ്റ് മണാശ്ശേരിയിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണം മുനിസിപ്പാലിറ്റി സ്റ്റേ ചെയ്തു. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബില്‍ഡിങ്ങ് നിര്‍മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് മുക്കം മുനിസിപ്പാലിറ്റി സ്റ്റേ ഓര്‍ഡര്‍ നല്‍കിയത്. നേരത്തെ അനധികൃത നിര്‍മാണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം കുന്ദമംഗലം ന്യൂസ് ഡോട്ട് കോം വാര്‍ത്തയാക്കിയിരുന്നു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും ഡിഎംഒ യിനും, മനുഷ്യാവകാശ കമ്മീഷനും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനും പരാതി നല്‍കിയിരുന്നു. സകല നിയമങ്ങളും കാറ്റില്‍ പറത്തിയുള്ള കെട്ടിട നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ വലിയ പ്രതിഷേധമാണ് നടത്തിയിരുന്നത്. […]