‘കയ്യും കാലും വാരിയെല്ലും ഒടിക്കും, തല തകര്‍ക്കും, ആശുപത്രി അല്ലെങ്കില്‍ ശ്മശാനം’; ഭീഷണിയുമായി ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍

  • 9th November 2020
  • 0 Comments

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍. പ്രശ്‌നങ്ങളുണ്ടാക്കുന്ന ശീലം തുടര്‍ന്നാല്‍ കയ്യും കാലും വാരിയെല്ലും ഒടിക്കും, തലതകര്‍ക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ആശുപത്രിയിലേക്ക് യാത്ര പോകേണ്ടിവരും, അതുകൊണ്ട് നിര്‍ത്തിയില്ലെങ്കില്‍ ശ്മശാനത്തില്‍ പോകേണ്ടിവരുമെന്നുമായിരുന്നു ഹാല്‍ദിയയില്‍ സംഘടിപ്പിച്ച ബിജെപി റാലിയിലെ പരാമര്‍ശം. ദിലീപ് ഘോഷിന്റെ പരാമര്‍ശം ദീദിയുടെ സഹോദരന്‍മാര്‍ അടുത്ത ആറുമാസത്തിനകം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ശീലം മാറ്റിയില്ലെങ്കില്‍ കയ്യും കാലും വാരിയെല്ലും ഒടിക്കും. ശിരസ്സ് തകര്‍ക്കും. നിങ്ങള്‍ക്ക് ആശുപത്രിയിലേക്ക് യാത്ര പോകേണ്ടി വരും. അവിടം കൊണ്ടും നിര്‍ത്തിയില്ലെങ്കില്‍, […]

National

എം.എല്‍.എ തമോനാഷ് ഗോഷ് കോവിഡ് ബാധിച്ച് മരിച്ചു

  • 24th June 2020
  • 0 Comments

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എം എൽ എയായ തമോനാഷ് ഗോഷ് (60) ആണ് മരണപ്പെട്ടത്. മൂന്ന് തവണ ഇദ്ദേഹം എം.എല്‍.എയായിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനത്തോട് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ച് പശ്ചിമ ബംഗാളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. സജീവമായി പാർട്ടിയിലും സാമൂഹ്യപ്രവത്തനങ്ങളിലും മുൻപിലുണ്ടായിരുന്ന വ്യക്തിയാണ് തമോനാഷ് ഗോഷെന്ന് മുഖ്യമന്ത്രി കൂട്ടി ചേർത്തു.

error: Protected Content !!