പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തുടക്കമായി; സംഘർഷത്തിൽ മൂന്ന് മരണം
പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ വ്യാപക സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ റെജിനഗർ, തുഫംഗഞ്ച്, ഖാർഗ്രാം എന്നീ സ്ഥലത്ത് മൂന്ന് തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് എടിയേൽക്കുകയും ചെയ്തിട്ടുണ്ട്. ‘ബി.ജെ.പി.യും, കോൺഗ്രസും സി.പി.എമ്മും സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് മുറവിളി കൂട്ടിയിരുന്നു. അവശ്യമായ ഘട്ടത്തിൽ കേന്ദ്രസേന എവിടെയാണ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ അവരുടെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതര വീഴ്ചയിലേക്കാണ് രാവിലത്തെ സംഭവങ്ങൾ വിരൽ ചൂണ്ടുന്ന്നത്’ തൃണമൂല്‍ ആരോപിച്ചു. മാൾഡയിൽ […]
