National News

പശ്ചിമ ബംഗാളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. നാളെ മുതല്‍ ഈ മാസം 30 വരെയാണ് അടച്ചിടല്‍. വെള്ളിയാഴ്ച ബംഗാളില്‍ 20,846 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,94,802 ആയി. 136 മരണങ്ങളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതുള്‍പ്പെടെ ബംഗാളില്‍ മരിച്ചവരുടെ എണ്ണം 12,993 ആയി ഉയര്‍ന്നു. പാന്‍ഡെമിക് സാഹചര്യം കാരണം എല്ലാ സ്വകാര്യ, സര്‍ക്കാര്‍ ഓഫീസുകളും അടച്ചിട്ടിരിക്കുമെന്നും അവ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ […]

National News

പശ്ചിമ ബംഗാളിലെ അക്രമ സംഭവം; അന്വേഷണ സംഘത്തെ അയച്ച് കേന്ദ്രം;

നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ അക്രമ സംഭവം അന്വേഷിക്കാന്‍ നാലംഗ സംഘത്തെ അയച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം. തുടര്‍ച്ചയായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് രണ്ട് കത്തുകള്‍ അയച്ചതിന് ശേഷമാണ് അഡിഷണല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്‍ക്കത്തയിലെത്തി. അക്രമ സംഭവങ്ങള്‍ തടയണമെന്നും വിശദമായ റിപ്പോര്‍ട്ട് തേടിയുമുള്ള […]

error: Protected Content !!