കിണര്‍ നിറയെ ഒച്ചുകള്‍; കുടിവെള്ളം ഉപയോഗിക്കാനാവാതെ കുടുംബം
കുന്ദമംഗലം ഐഐഎംകെ ക്ക് സമീപത്തെ പടിഞ്ഞാറെ പാട്ട് കോളനിയിലെ കിണര്‍ നിറയെ ഒച്ചുകള്‍ നിറഞ്ഞ് കുടിവെള്ളം ഉപയോഗശൂന്യമായി. കിണറിന്റെ പടവുകളിലും പുറത്തും വെള്ളത്തിലുമെല്ലാം നിറയെ ഒച്ചുകളാണ്. തൊട്ടി ഉപയോഗിച്ച് വെള്ളം കോരിയാല്‍ അതില്‍ നിറയെ ഒച്ചുകളുള്ള അവസ്ഥ. വിഷമുള്ള ഒച്ചുകളാണോ ഇത് എന്ന് വീട്ടുകാര്‍ക്ക് സംശയമുണ്ട്. കിണറിന്റെ ഉള്‍ഭാഗം കോണ്‍ഗ്രീറ്റ് ചെയ്തിട്ടുണ്ട്. അതിനാല്‍ പൂപ്പല്‍ നിറഞ്ഞ് മുഴുവന്‍ ഒച്ചുകളാണ്. ഇരുപത്തഞ്ചോളം വീട്ടുകാർ വെള്ളത്തിന് ആശ്രയിക്കുന്ന കിണറാണിത്. വെള്ളം കുടിക്കാന്‍ ഭയമായതിനാല്‍ അടുത്ത വീടുകളിലും മറ്റുമാണ് വീട്ടുകാര്‍ വെള്ളത്തിനായി […]