പശുക്കിടാവ് കിണറ്റില്‍ വീണു; രക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ പാമ്പ്; കുടുങ്ങി യുവാവ്; ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു
കോഴിക്കോട്: കാരശ്ശേരി തെങ്ങുംകുറ്റിയില്‍ കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് കുടുങ്ങി. തെക്കുംകുറ്റി സ്വദേശി പ്രിന്‍സ് ആണ് കിണറ്റില്‍ കുടുങ്ങിയത്. കിണറില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്നാണ് യുവാവിന് മുകളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സ് എത്തി യുവാവിനെയും പശുക്കിടാവിനെയും രക്ഷപ്പെടുത്തി.