തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ സഖ്യം ഗുണം ചെയ്യും, രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനം ആരെതിര്‍ത്തിട്ടും കാര്യമില്ല; കെ മുരളീധരന്‍
ഒരു വിഭാഗം യു.ഡി.എഫ് നേതാക്കള്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ ധാരണയില്ലെന്ന് പറയുമ്പോഴും നീക്കുപോക്കുകളുണ്ടെന്നാവര്‍ത്തിച്ച് കെ. മുരളീധരന്‍ എം. പി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് രാഷ്ട്രീയകാര്യ സമിതിയിലെടുത്ത തീരുമാനമാണെന്നും ഇതിനെക്കുറിച്ച് ആരും വ്യത്യസ്ത അഭിപ്രായം പറയേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇതാണ് വെല്‍ഫെയര്‍പാര്‍ട്ടിയുമായി ഈ തെരഞ്ഞെടുപ്പിലും നീക്കുപോക്കുണ്ടാക്കാന്‍ കാരണമെന്നും […]








