പത്മശ്രീ അലി മണിക്ഫാന് വെൽഫെയർ പാർട്ടിയുടെ സ്നേഹാദരം

  • 4th February 2021
  • 0 Comments

ഗോളശാസ്ത്ര പണ്ഡിതനും പരിസ്ഥിതി സൗഹൃദ കർഷകനുമായ അലി മണിക്ഫാന് വെൽഫെയർ പാർട്ടിയുടെ സ്നേഹാദരം. ആകാശത്തിലെയും ആഴക്കടലിലെയും അറിവുകൾ കണ്ടെത്തി മനുഷ്യരുമായി പങ്കുവെച്ച അതുല്യ പ്രതിഭ, രാജ്യം പത്മശ്രീ നൽകിയ അലി മണിക്ഫാന് വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നുഹംസ ഉപഹാരം നൽകി. വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് അൻഷാദ് മണക്കടവ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങൊളം, ഉമ്മർ മാസ്റ്റർ, നാസർ മണക്കടവ്, എൻ. ദാനിഷ് തുടങ്ങിയവർ സംബന്ധിച്ചു.

Kerala News

വെൽഫെയർ വിഷയത്തിൽ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

  • 12th January 2021
  • 0 Comments

കോൺഗ്രസ് വെല്‍ഫയര്‍ പാര്‍ട്ടി ബന്ധ മാധ്യമങ്ങളുടെ ചോദ്യത്തിനു മുമ്പില്‍ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ലൈഫ് മിഷനിലെ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷോഭം. ”പ്ലീസ് സ്റ്റോപ് ഇറ്റ്, നിങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ട. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്, ആര്‍ക്കു വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത്. പ്ലീസ് ടെല്‍ മി, ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കു വേണ്ടിയിട്ടാണോ?” – വെല്‍ഫെയര്‍ വിഷയം അടഞ്ഞ അധ്യായമാണ് എന്നു താങ്കള്‍ പറയുമ്പോഴും താങ്കളുടെ പ്രസ്താവനയില്‍ […]

Kerala News

നീക്കുപോക്ക് ചർച്ചകൾ ആദ്യം നടത്തിയത് മുല്ലപ്പള്ളിയാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍

  • 10th January 2021
  • 0 Comments

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള ആദ്യ നീക്കുപോക്കു ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. യുഡിഎഫിനെതിരെ വലിയ വിമര്‍ശനത്തിന് വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം വഴിവെച്ചിരുന്നു. വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ച് പറഞ്ഞിരുന്നു. തുടക്കം മുതലേ, ഞങ്ങള്‍ വിശദീകരിച്ചപ്പോഴൊക്കെ ഇതൊരു പ്രാദേശിക നീക്കുപോക്കാണ് എന്ന് വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലോ, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലോ ഒരു മുന്നണിയുമായും സഹകരിക്കില്ലെന്ന് ഹമീദ് വാണിയമ്പലം വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിനായി ഞങ്ങള്‍ ആരെയും […]

കോൺഗ്രസ് വെൽഫെയർ പാർട്ടി ബന്ധം ക്രിസ്ത്യൻ വോട്ടുകളിലെ വിള്ളലിന് കാരണമായി;സത്യദീപം

  • 4th January 2021
  • 0 Comments

കോൺഗ്രസ് വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ ധാരണ ക്രിസ്ത്യൻ വോട്ടുകളിലെ വിള്ളലിന് കാരണമായെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖമാസികയായ സത്യദീപം. ജോസ് കെ മാണിയുടെ നിലപാട് മാറ്റത്തിലൂടെ മാത്രം ന്യൂനപക്ഷ വോട്ടുകളിലെമാറ്റം ഉണ്ടായി എന്ന വിലയിരുത്തൽ തെറ്റാണ്. ക്ഷേമ പെൻഷൻ, ഭക്ഷ്യകിറ്റ് വിതരണത്തിലൂടെ ജനങ്ങൾക്ക് ഒപ്പമുണ്ടെന്ന പ്രതീതിയുണ്ടാക്കാൻ ഇടത് മുന്നണിയ്ക്കായെന്നും സത്യ ദീപം വ്യക്തമാക്കുന്നു.തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയ്ക്കുണ്ടായ നേട്ടത്തെ പ്രകീർത്തിക്കുന്നതാണ് സത്യദീപത്തിന്‍റെ മുഖപ്രസംഗം. തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വീകരിച്ച നിലപടുകളെ മുഖ പ്രസംഗത്തിൽ ശക്തമായി വിമർശിക്കുകയും ചെയ്യുന്നു. സാഹചര്യങ്ങൾ […]

Kerala News

‘പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത് കെപിസിസി അധ്യക്ഷനാണ് വെല്‍ഫയര്‍ പാർട്ടി അടക്കം ആരുമായും മുന്നണിക്ക് പുറത്ത് ബന്ധമില്ല;-കെ സി വേണുഗോപാല്‍

  • 7th December 2020
  • 0 Comments

വെൽഫയർ പാർട്ടി വിഷയത്തിൽ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരവേ യുഡിഎഫ് കൺവീനർ എംഎം ഹസ്സനെ തള്ളി കെ സി വേണുഗോപാല്‍. പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത് കെപിസിസി അധ്യക്ഷനാണ്. വെല്‍ഫയര്‍ അടക്കം ആരുമായും മുന്നണിക്ക് പുറത്ത് ബന്ധമില്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അഭ്യസ്തവിദ്യർക്ക് നൈരാശ്യം മാത്രം നൽകിയ സർക്കാരാണ് കേരളത്തിലേത്. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പ്. ചരിത്രത്തെ […]

തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് വാർഡുകളിൽ വെൽഫെയർ പാർട്ടി മത്സരിക്കും

  • 10th November 2020
  • 0 Comments

കുന്നമംഗലം : തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നമംഗലം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഏഴ് വാർഡുകളിൽ മത്സരിക്കും. 2,3,8,9,13,14,16 എന്നീ വാർഡുകളിൽ ആണ് മത്സരിക്കുന്നത്. കുന്നമംഗലം, ചെത്തുകടവ്, പൈങ്ങോട്ടുപുറം എന്നീ ബ്ലോക്ക് ഡിവിഷനുകളിലും പാർട്ടി മത്സരിക്കും. സാഹചര്യം അനുസരിച്ച് മറ്റു വാർഡുകളിൽ പിന്നീട്‌ തീരുമാനം എടുക്കും. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ, ഇലക്ഷൻ കൺവീനർ അഡ്വ. അബ്ദുൽ വാഹിദ്, സലീം മേലേടത്ത്, ഇൻസാഫ് പതിമംഗലം, സുമയ്യ നെടുംകണ്ടത്തിൽ, തൗഹീദ അൻവർ തുടങ്ങിയവർ സംസാരിച്ചു.

വെല്‍ഫയര്‍ പാര്‍ട്ടി- യുഡിഎഫ് ധാരണയില്‍ നിലപാട് വ്യക്തമാക്കി സമസ്ത

വെല്‍ഫയര്‍ പാര്‍ട്ടി- യുഡിഎഫ് ധാരണയില്‍ വിവാദം നിലനില്‍ക്കെ നിലപാട് വ്യക്തമാക്കി സമസ്ത. പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഗുണവും ദോഷവും വിലയിരുത്തി ആരുമായും കൂട്ടുകൂടാമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയിലെ പലര്‍ക്കും വെല്‍ഫയര്‍ പാര്‍ട്ടി- യുഡിഎഫ് ബന്ധത്തില്‍ എതിര്‍പ്പും അനുകൂലവും ഉണ്ടാവാം. അതൊക്കെ അവരവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും സമസ്തയുടെ നയമല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്തയുടെ മുഖപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി പ്രദേശിക ധാരണകള്‍ക്ക് എതിരെ ലീഗിനെ സമ്മര്‍ദത്തിലാക്കി […]

error: Protected Content !!